India
‘’ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു, യോഗി മുഖ്യമന്ത്രിയായപ്പോള്‍ സന്തോഷിച്ചു; ഇന്ന് പൊലീസ് എന്റെ ഭര്‍ത്താവിനെ കൊന്നു’’
India

‘’ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു, യോഗി മുഖ്യമന്ത്രിയായപ്പോള്‍ സന്തോഷിച്ചു; ഇന്ന് പൊലീസ് എന്റെ ഭര്‍ത്താവിനെ കൊന്നു’’

Web Desk
|
29 Sep 2018 11:16 AM GMT

അത് എന്തു തന്നെയാണെങ്കിലും അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലും വിവേകിനെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്. അല്ലാതെ വെടിവെക്കാന്‍ എന്താണ് അധികാരമെന്നും കല്‍പ്പന ചോദിക്കുന്നു. 

സംശയം തോന്നിയാല്‍ ഒരാളെ വെടിവെച്ച് കൊല്ലാന്‍ ഉത്തര്‍പ്രദേശ് പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ച് കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയുടെ ഭാര്യ കല്‍പ്പന രംഗത്ത്. സംശയാസ്‍പദമായ സാഹചര്യത്തിലായിരുന്നു വിവേകെന്നാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് പടച്ചുവിടുന്ന കഥ. അത് എന്തു തന്നെയാണെങ്കിലും അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലും വിവേകിനെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്. അല്ലാതെ വെടിവെക്കാന്‍ എന്താണ് അധികാരമെന്നും കല്‍പ്പന ചോദിക്കുന്നു.

''ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു. ബി.ജെ.പിയെ ഒരുപാട് വിശ്വാസിച്ചു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായപ്പോള്‍ വളരെയധികം സന്തോഷിച്ചു. പക്ഷേ ഞങ്ങള്‍ക്ക് ഇതാണ് സംഭവിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ വരണം. എന്നോട് സംസാരിക്കണം. എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. നീതി ഉറപ്പാക്കണം. യു.പി പൊലീസ് എന്റെ ഭര്‍ത്താവിനെതിരെ വ്യാജ പ്രചരണം നടത്തുകയാണ് ഇപ്പോള്‍. അദ്ദേഹം എന്തോ തെറ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ വീട്ടില്‍ വന്ന് അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നല്ലോ'' കല്‍പ്പന ചോദിച്ചു.

ആപ്പിള്‍ എക്‌സിക്യൂട്ടീവായ വിവേക് തിവാരിയെ വെള്ളിയാഴ്ച രാത്രിയാണ് ലഖ്‌നൗ ഗോമതിനഗറില്‍ വെച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ വെടിവെച്ചു കൊന്നത്. പൊലീസ് ആവശ്യപ്പെട്ടിട്ടും കാര്‍ നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം. ഐഫോണുകള്‍ പുറത്തിറക്കുന്ന ചടങ്ങ് കഴിഞ്ഞ് സഹപ്രവര്‍ത്തകയ്ക്കൊപ്പം വീട്ടിലേക്കു പോകുമ്പോഴാണ് സംഭവം. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

Similar Posts