India
എഞ്ചിന്‍ തകരാറിലായി; 104 യാത്രക്കാരുമായി ജെറ്റ് എയര്‍വേയ്സ് അടിയന്തര ലാന്‍ഡിംങ് നടത്തി
India

എഞ്ചിന്‍ തകരാറിലായി; 104 യാത്രക്കാരുമായി ജെറ്റ് എയര്‍വേയ്സ് അടിയന്തര ലാന്‍ഡിംങ് നടത്തി

Web Desk
|
30 Sep 2018 3:08 PM GMT

36,000 അടിയോളം ഉയരത്തില്‍ എത്തിയതിന് ശേഷമാണ് എഞ്ചിൻ തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാൻഡിംങ് നടത്തിയത്. സംഭവത്തില്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് 104 യാത്രക്കാരുമായി ജെറ്റ് എയര്‍വേയ്സ് വിമാനം അടിയന്തര ലാന്‍ഡിംങ് നടത്തി. 36,000 അടിയോളം ഉയരത്തില്‍ എത്തിയതിന് ശേഷമാണ് എഞ്ചിൻ തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തര ലാൻഡിംങ് നടത്തിയത്. സംഭവത്തില്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ജെറ്റ് എയർവേയ്സ് 9W 955 വിമാനമാണ് ഇൻഡോറിൽ അടിയന്തര ലാൻഡിംങ് നടത്തിയത്. ഇൻഡോറിലെ എയർപോർട്ടിൽ 12:06ന് ആയിരുന്നു വിമാനം ഇറക്കിയത്. 104 യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് ഇൻഡോറിലെ എയർപോർട്ട് ഡയറക്ടർ എ. സന്യാൽ പറഞ്ഞു. വിമാനങ്ങളില്‍ ഒന്നിന്റെ എഞ്ചിന്‍ തകരകാറിലായ വിവരം ബോയിംങ് 737വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കണ്ട്രോളില്‍(എ.ടി.സി) അറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനം താഴെയിറക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്നും സന്യാല്‍ കൂട്ടിച്ചേര്‍ത്തു.

82 മിനിറ്റ് നീണ്ട യാത്രക്ക് ശേഷമാണ് എഞ്ചിന്‍ തകരാറിലായതായി കണ്ടെത്തിയത്. ഇതോടെ 850മൈൽ യാത്ര ചെയ്ത വിമാനം താഴെയിറക്കാന്‍ നടപടിയെടുക്കുകയായിരുന്നു. ജെറ്റ് എയർവേയ്സിന്റെ എഞ്ചിനീയറിങ് ടീമുകള്‍ എയർലൈൻസ് പരിശോധിച്ചുവരികയാണ്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായി ജെറ്റ് എയര്‍വേയ്സ് വക്താവ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് മുംബൈ- ജയ്പുർ ജെറ്റ് എയർവേയ്സ് വിമാനം മുംബൈയിൽ അടിയന്തര ലാൻഡിംങ് നടത്തിയത്. ക്യാബിനിലേക്കുള്ള സമ്മർദ്ദം മൂലം 30ഓളം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Similar Posts