India
മകന്റെ അസ്വാഭാവിക മരണം പോലീസ് അന്വേഷിക്കാന്‍ മുസ്‌ലിം  കുടുംബം ഹിന്ദു മതം സ്വീകരിച്ചു
India

മകന്റെ അസ്വാഭാവിക മരണം പോലീസ് അന്വേഷിക്കാന്‍ മുസ്‌ലിം കുടുംബം ഹിന്ദു മതം സ്വീകരിച്ചു

Web Desk
|
3 Oct 2018 11:21 AM GMT

മകന്റെ അസ്വാഭാവിക മരണം പോലീസ് ആത്മഹത്യയായി ചിത്രീകരിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി കുടുംബത്തോടൊപ്പം ഹിന്ദുമതം സ്വീകരിച്ചു. മകന്റെ അസ്വാഭാവിക മരണം പോലീസ് ആത്മഹത്യയായി ചിത്രീകരിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി അക്തർ കുടുംബത്തോടൊപ്പം ഹിന്ദുമതം സ്വീകരിച്ചു. ഇതിനെതുടർന്നെങ്കിലും പോലീസ് മകന്റെ കേസ് കൃത്യമായി അന്വേഷിക്കുമെന്ന പ്രതീക്ഷയിലാണ് മതപരിവർത്തനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പന്ത്രണ്ട് പേരടങ്ങുന്ന കുടുംബത്തോടൊപ്പം തിങ്കളാഴ്ച്ചയാണ് അക്തർ സബ്-ഡിവിഷനൽ മജിസ്ട്രേറ്റിനു മുമ്പാകെ സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് സാക്ഷ്യപ്പെടുത്തുന്ന അഫിഡവിറ്റ് സമർപിച്ചത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് നടന്ന മകന്റെ മരണത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാലാണ് കുടുംബം മതം മാറിയതെന്ന കാര്യം ബാഗ്പത് ജില്ലാ മജിസ്ട്രേറ്റ് റിഷിറേന്ദ്ര കുമാർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കുടുംബം ഹോമങ്ങളും കർമങ്ങളും നടത്തി പേര് മാറ്റിയതെന്ന് യുവ ഹിന്ദുവാഹിനി നേതാവ് ശൗകേന്ദ്ര ഖോഖാർ പറഞ്ഞു.

Similar Posts