ഇന്ധന വില കുറച്ച് കേന്ദ്രം; സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് പ്രതിപക്ഷം
|കഴിഞ്ഞ രണ്ട് മാസത്തിനിടെ പെട്രോളിന് 8.18 രൂപയും ഡീസലിന് 7.71 രൂപയുമാണ് വര്‍ദ്ധിച്ചത്. എന്നാല്‍ വെറും രണ്ടര രൂപയുടെ കുറവാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്
പെട്രോള്‍ ഡീസല്‍ വില കുറച്ച് കേന്ദ്രം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്ത സമ്മേളനത്തിലൂടെയാണ് ഈ വിവരം അറിയിച്ചത്. എക്സൈസ് ഡ്യൂട്ടി കുറച്ച് കൊണ്ട് രണ്ടര രൂപ വീതമായിരിക്കും വില കുറയുക. എണ്ണ കമ്പനികള്‍ ഒരു രൂപയും കേന്ദ്രം ഒന്നര രൂപയുമായിരിക്കും കുറക്കുക.
രൂപയുടെ മൂല്യം കുറയുകയും ക്രൂഡ് ഓയില്‍ വില കൂടുകയും ചെയ്ത സാഹചര്യത്തില്‍ ധനമന്ത്രാലയവും പെട്രോള്‍ മന്ത്രാലയവും റവന്യു ഉദ്യോഗസ്ഥരും സംയുക്തമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കേന്ദ്രം നികുതി കുറച്ചത് പോലെ സംസ്ഥാനങ്ങളും വില കുറക്കണമെന്നും അരുണ്‍ ജെയ്റ്റലി പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പെട്രോളിന് 8.18 രൂപയും ഡീസലിന് 7.71 രൂപയുമാണ് വര്‍ദ്ധിച്ചത്. എന്നാല്‍ വെറും രണ്ടര രൂപയുടെ കുറവാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ഒന്നര രൂപ എക്സൈസ് തീരുവ കുറച്ചത് മൂലം ഉണ്ടാകുന്ന മാറ്റമാണ്. ഒരു രൂപ എണ്ണക്കമ്പനികള്‍ കുറക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വാറ്റ് നികുതി രണ്ടര രൂപ വീതം കുറക്കണമെന്നും ഇതിലൂടെ അഞ്ച് രൂപയുടെ ആശ്വാസം ജനങ്ങള്‍ക്കുണ്ടാകുമെന്നും ജെയ്റ്റിലി പറഞ്ഞു. അതേസമയം, സംസ്ഥാനത്തിന്റെ നികുതി കുറക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് എെസക്ക് അറിയിച്ചു.
അടുത്ത മാസം നാല് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവുമായി താരതമ്യം ചെയ്താല്‍ തുഛമായ കുറവാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതെന്നും, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകം മാത്രമാണിതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.