India
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കുമെന്ന് രാഹുല്‍
India

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കുമെന്ന് രാഹുല്‍

Web Desk
|
5 Oct 2018 7:40 AM GMT

കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കാന്‍ ആകില്ലെന്നും രാഹുല്‍ പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

ബി.എസ്.പിയുമായി ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.എസ്.പി ഒറ്റക്ക് മത്സരിക്കുന്നതില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കില്ല. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സഖ്യം വേണ്ടെന്നു വെച്ചത് ബി.എസ്.പിയുടെ തീരുമാനമാണ്. എന്നാല്‍ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ സാഹചര്യമല്ല ദേശീയ തലത്തില്‍ ഉള്ളതെന്നും രാഹുല്‍ പറഞ്ഞു.

രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബി.എസ്.പി നേതാവ് മായാവതി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സംഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കുമെന്ന് രാഹുല്‍ പറഞ്ഞു. സംസ്ഥാനങ്ങളിലെ സഖ്യങ്ങള്‍ ദേശീയ തലത്തില്‍ നിന്നും വ്യത്യസ്തമാണ്. മധ്യപ്രദേശില്‍ വിട്ട് വീഴ്ചാ മനോഭാവത്തോടെയാണ് ചര്‍ച്ചകള്‍ നടത്തിയത്. പക്ഷെ ഒറ്റക്ക് മത്സരിക്കാന് ബി.എസ്.പി തീരുമാനിക്കുകയായിരുന്നു.

ഇത് പക്ഷെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ കേഡര്‍ പാര്‍ട്ടിയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, അങ്ങനെയായാല്‍ കോണ്‍ഗ്രസ് ബി.ജെ.പിയായി മാറുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി രണ്ട് ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായി മാറിയതെങ്ങനെയെന്ന ചോദ്യത്തിന് പ്രധാനമന്ത്രി ഉത്തരം പറയണം. ആദ്യം തെരഞ്ഞെടുപ്പില്‍ ജയിക്കണം. അത് കഴിഞ്ഞേ ആര് പ്രധാനമന്ത്രിയാകും എന്ന് തീരുമാനിക്കുകയുള്ളൂ എന്നും രാഹുല്‍ ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രത്തിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പറഞ്ഞു.

Similar Posts