India
‘ഗുജറാത്ത് വംശഹത്യ; മോദി സര്‍ക്കാരിന്റെ സഹായം കാത്തിരുന്ന് ആര്‍മിക്ക് നഷ്ടമായത് നിര്‍ണായകമായ ഒരു ദിവസം’ മുന്‍ ലെഫ്റ്റ്നന്‍റ് ജനറലിന്‍റെ വെളിപ്പെടുത്തല്‍
India

‘ഗുജറാത്ത് വംശഹത്യ; മോദി സര്‍ക്കാരിന്റെ സഹായം കാത്തിരുന്ന് ആര്‍മിക്ക് നഷ്ടമായത് നിര്‍ണായകമായ ഒരു ദിവസം’ മുന്‍ ലെഫ്റ്റ്നന്‍റ് ജനറലിന്‍റെ വെളിപ്പെടുത്തല്‍

Web Desk
|
6 Oct 2018 2:53 PM GMT

ആർമി സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ആയി ജോലിയിൽ നിന്നും വിരമിച്ച സമീർ ഉദ്ദിൻ ഷായുടെ ‘ദ സർകാരി മുസൽമാൻ’ എന്ന തലക്കെട്ടിലുള്ള ഓര്‍മ്മപ്പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. 

ഗുജറാത്ത് വംശഹത്യയുടെ തീ ആളിപ്പടര്‍ന്ന 2002ലെ ഫെബ്രുവരി 28നും മാർച്ച് 1നും ഇടയില്‍ മോദി സര്‍ക്കാരിന്റെ സഹായം കാത്തിരുന്ന് നഷ്ടമായത് നിര്‍ണായകമായ ഒരു ദിവസമെന്ന് മുന്‍ ലെഫ്റ്റനന്റ് ജനറലിന്റെ വെളിപ്പെടുത്തല്‍. ലെഫ്റ്റനന്റ് ജനറലായിരുന്ന സമീർ ഉദ്ദിൻ ഷായാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

''രാത്രി 2മണിക്ക് അഹമ്മദാബാദിൽ വെച്ച് അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കണ്ടിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തിരമായി ആവശ്യമുള്ള ഗതാഗത സൌകര്യത്തിന്റെയും കരസേനാംഗങ്ങളുടെയും പട്ടിക അദ്ദേഹത്തിനു നൽകുകയും ചെയ്തു.’’ സമീർ ഉദ്ദിൻ ഷാ പറയുന്നു.

‘’ഗുജറാത്ത് സര്‍ക്കാര്‍ ഗതാഗതം അനുവദിക്കുന്നതിനായി കാത്തിരിക്കേണ്ടി വന്നത് ഒരു ദിവസമാണ്. ഇതിനിടയില്‍ നൂറുകണക്കിന് ആളുകളായിരുന്നു കൊല്ലപ്പെട്ടത്. നിര്‍ണായകമായ മണിക്കൂറുകളാണ് ഇതോടെ നഷ്ടമായത്.’’

‘’എന്നാൽ മാർച്ച് ഒന്നിന് രാവിലെ 7 മണിക്കാണ് അഹമ്മദാബാദ് എയർപോർട്ടിൽ 3,000 സേനാംഗങ്ങൾ എത്തിയത്. ഗുജറാത്ത് സര്‍ക്കാര്‍ ഗതാഗതം അനുവദിക്കുന്നതിനായി കാത്തിരിക്കേണ്ടി വന്നത് ഒരു ദിവസമാണ്. ഇതിനിടയില്‍ നൂറുകണക്കിന് ആളുകളായിരുന്നു കൊല്ലപ്പെട്ടത്. നിര്‍ണായകമായ മണിക്കൂറുകളാണ് ഇതോടെ നഷ്ടമായത്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആർമി സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ആയി ജോലിയിൽ നിന്നും വിരമിച്ച സമീർ ഉദ്ദിൻ ഷായുടെ ‘ദ സർകാരി മുസൽമാൻ’ എന്ന തലക്കെട്ടിലുള്ള ഓര്‍മ്മപ്പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഒക്ടോബർ 13ന് ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിൽ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പുസ്തകം പ്രകാശനം ചെയ്യും.

Similar Posts