നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.എം
|സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടുക. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് സി.പി.എം കേന്ദ്രകമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി. കോണ്‍ഗ്രസ് ഇതര രാഷ്ട്രീയ പാര്‍ട്ടികളുമായി ധാരണയുണ്ടാക്കിയാകും സി.പി.എം തെരഞ്ഞെടുപ്പിനെ നേരിടുക. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് സി.പി.എം കേന്ദ്രകമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
രാജ്യത്ത് കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാകുന്ന സാഹചര്യവും തെരഞ്ഞെടുപ്പുകളിലെ ധാരണകളുമാണ് കേന്ദ്രകമ്മിറ്റിയിലെ പ്രധാന ചര്‍ച്ചകള്‍. തെരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ മുന്നോട്ട് വച്ച തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്ത് കേന്ദ്രകമ്മിറ്റി വരുന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്ന് തന്നെയാണ് നിലപാടായി സ്വീകരിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുമായി യോജിച്ച് ബി.ജെ.പിക്കെതിരെ മത്സരിക്കും. നിഷ്പക്ഷമായി നിലകൊള്ളേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയകരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യ ദിവസത്തെ കേന്ദ്രകമ്മിറ്റിക്ക് ശേഷം വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരള ഘടകത്തിന്റെ തീരുമാനത്തിനോട് പൂര്‍ണ പിന്തുണ കേന്ദ്രകമ്മിറ്റി പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിലെ പ്രവേശനത്തിന് സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യമാണ് ഉള്ളതെന്നും കേന്ദ്രകമ്മിറ്റി നിലപാട് വ്യക്താക്കി.