ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് പ്രധാനലക്ഷ്യമെന്ന് സി.പി.എം.
|കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് പരോക്ഷമായി പറയുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ മതേതരത്വ സര്‍ക്കാരിനെ കൊണ്ട് വരാന്‍ ശ്രമിക്കുമെന്ന് സി.പി.എം വ്യക്തമാക്കുന്നു
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് പ്രധാനലക്ഷ്യമെന്ന് സി.പി.എം. വിശാല സഖ്യത്തിനില്ലെങ്കിലും മതേതര സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് ഉറപ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രകമ്മിറ്റി നിലപാട് എടുത്തു. പാര്‍ട്ടി കോണ്‍ഗ്രസിലെ നിലപാടില്‍ മാറ്റമില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ധാരണകളും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മൂന്ന് ദിവസമായി ചേര്‍ന്ന് കേന്ദ്രകമ്മിറ്റി യോഗം അവസാനിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാലസഖ്യത്തില്‍ ഭാഗമാകേണ്ട എന്നതാണ് നിലപാട്. എന്നാല്‍ ബി.ജെ.പി സഖ്യത്തെ തോല്‍പ്പിക്കുകയാണ് പ്രധാന ലക്ഷ്യമായി സി.പി.എം കാണുന്നത്. ലോകസഭയിലെ സി.പി.എമ്മിന്‍റെയും ഇടത് പക്ഷത്തിന്‍റെയും ശക്തി വര്‍ധിപ്പിക്കും. കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് പരോക്ഷമായി പറയുന്നുണ്ടെങ്കിലും കേന്ദ്രത്തില്‍ മതേതരത്വ സര്‍ക്കാരിനെ കൊണ്ട് വരാന്‍ ശ്രമിക്കുമെന്ന് സി.പി.എം വ്യക്തമാക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്ത നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. തെലങ്കാനയില്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് ബഹുജന്‍ മുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രചരണം നടത്തുമെന്നും സി.പി.എം വ്യക്തമാക്കുന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും സുപ്രീംകോടതിക്കെതിരെയാണ് സമരം ചെയ്യുന്നത്, കേരളത്തിലെ കോണ്‍ഗ്രസിന്‍റെ നിലപാട് ബി.ജെ.പിയേയും ആര്‍.എസ്.എസിനെയും സഹായിക്കുന്നതാണെന്നും സി.സി കുറ്റപ്പെടുത്തി. റാഫേലില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ സമരം ആരംഭിക്കാനും സിപിഎം തീരുമാനം എടുത്തിട്ടുണ്ട്.