India
എന്നോട് ക്ഷമിക്കണം, നിങ്ങള്‍ക്ക്  ‘ഹിപ്പോപൊട്ടൊമന്‍സ്‌ട്രൊസെസ്‌ക്വി പെദലിയോഫോബിയ’ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല!! വീണ്ടും ശശി തരൂര്‍
India

എന്നോട് ക്ഷമിക്കണം, നിങ്ങള്‍ക്ക് ‘ഹിപ്പോപൊട്ടൊമന്‍സ്‌ട്രൊസെസ്‌ക്വി പെദലിയോഫോബിയ’ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല!! വീണ്ടും ശശി തരൂര്‍

Web Desk
|
11 Oct 2018 6:58 AM GMT

ഇംഗ്ലീഷിലെ തന്നെ ഏറ്റവും നീളമേറിയ വാക്കുകളിലൊന്നായാണ്’ഹിപ്പോപൊട്ടൊമന്‍സ്‌ട്രൊസെസ്‌ക്വിപെദലിയോഫോബിയ’ യെ കണക്കാക്കുന്നത്

'ഫ്‌ളോക്‌സിനോസിഹിലിപിലിഫിക്കേഷന്‍' ന്റെ ചൂടാറുന്നതിന് മുന്‍പ് അതിനെ വെല്ലുന്ന നെടുനീളന്‍ വാക്കുമായി എത്തിയിരിക്കുകയാണ് വീണ്ടും ശശി തരൂര്‍ 'ഹിപ്പോപൊട്ടൊമന്‍സ്‌ട്രൊസെസ്‌ക്വിപെദലിയോഫോബിയ' (hipopotomonstrosesquipedaliofobia) ആണ് തരൂര്‍ പരിചയപ്പെടുത്തിയ പുതിയ വാക്ക്. ഇന്നലെത്തെ ട്വീറ്റ് നിങ്ങളെ വിഷമിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഈ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് ബുദ്ധിമുട്ടരുതെന്നും നീളന്‍ വാക്കുകളോടുള്ള ഭയം എന്ന് മാത്രം അര്‍ത്ഥമാക്കിയാല്‍ മതിയെന്നുമായിരുന്നു ഇന്നത്തെ ട്വീറ്റ്. പിന്നെ 'പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്ററെ'ന്ന പുസ്തകത്തില്‍ പാരഡോക്‌സിക്കലിനെക്കാള്‍ നീളമേറിയ വാക്കുകളൊന്നും ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

'ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോദി ആന്റ് ഹിസ് ഇന്ത്യ'യെന്ന പേരില്‍ താനെഴുതിയ പുതിയ പുസ്തകം ഉടന്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് പറഞ്ഞുള്ള ട്വീറ്റിലായിരുന്നു മോദിയെ കളിയാക്കിയുള്ള ഫ്‌ളോക്‌സിനോസിഹിലിപിലിഫിക്കേഷന്‍ തരൂര്‍ എഴുതിയത്. ട്വീറ്റ് നിമിഷ നേരത്തിനുള്ളില്‍ വൈറലാവുകയായിരുന്നു. ട്വീറ്റ് കണ്ടവരെല്ലാം വാക്ക് തെരഞ്ഞതോടെ ട്വിറ്റര്‍ ട്രെന്‍ഡിങിലും ഒന്നാമതായി. ഇംഗ്ലീഷിലെ തന്നെ ഏറ്റവും നീളമേറിയ വാക്കുകളിലൊന്നായാണ്'ഹിപ്പോപൊട്ടൊമന്‍സ്‌ട്രൊസെസ്‌ക്വിപെദലിയോഫോബിയ' യെ കണക്കാക്കുന്നത്.

Similar Posts