India
രാജസ്ഥാനില്‍ മൂന്നാം മുന്നണി സഖ്യം യാഥാര്‍ഥ്യമായാല്‍ അധികാരം പിടിക്കുമെന്ന് അംറാറാം
India

രാജസ്ഥാനില്‍ മൂന്നാം മുന്നണി സഖ്യം യാഥാര്‍ഥ്യമായാല്‍ അധികാരം പിടിക്കുമെന്ന് അംറാറാം

Web Desk
|
11 Oct 2018 4:40 AM GMT

പ്രചാരണക്കളം ചൂട് പിടിച്ച രാജസ്ഥാനില്‍ ബി.എസ്.പി യും സി.പി.എം അടക്കമുള്ള ഇടതുപാര്‍ട്ടികളും തമ്മില്‍ മൂന്നാം മുന്നണി ചര്‍ച്ച സജീവം. 

പ്രചാരണക്കളം ചൂട് പിടിച്ച രാജസ്ഥാനില്‍ ബി.എസ്.പി യും സി.പി.എം അടക്കമുള്ള ഇടതുപാര്‍ട്ടികളും തമ്മില്‍ മൂന്നാം മുന്നണി ചര്‍ച്ച സജീവം. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ അധികാരം പിടിക്കുമെന്ന് സിപിഎം മുന്‍സംസ്ഥാന സെക്രട്ടറിയും കര്‍ഷക സമര നായകനുമായ അംറാറാം മീഡിയാവണ്ണിനോട് പറഞ്ഞു. സഖ്യകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മായവതിയാണെന്ന് ബി.എസ്.പി നേതൃത്വവും പ്രതികരിച്ചു. മീഡിയാവണ്‍ എക്സ്ക്ലൂസിവ്.

ഇത്തവണയും ചര്‍ച്ചകള്‍ സജീവം. കോണ്‍ഗ്രസ്സുമായി സഖ്യമില്ലെന്ന ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം ഈ ചര്‍ച്ചക്ക് ഊര്‍ജമേകിയിട്ടുണ്ട്. സി.പി.ഐ, സി.പി.ഐ(എം.എല്‍), ആം ആദ്മി പാര്‍‌ട്ടി, നാഷണല്‍ യൂണിയനിസ്റ്റ് സമീന്ദര്‍ പാര്‍ട്ടി തുടങ്ങി സമാന ചിന്താഗതിക്കാരെ ഉള്‍കൊള്ളിച്ചാണ് ചര്‍ച്ച. മുന്നണി യാഥാര്‍ത്ഥ്യമായാല്‍ അധികാരം പിടിക്കുമെന്ന് കര്‍ഷ സമരനായകനും മുന്‍ എം.എല്‍.എയുമായ അംറാറാം മീഡിയാവണ്ണിനോട് പറഞ്ഞു. സഖ്യം യാഥാര്‍ത്ഥ്യമായാല്‍ 200 സീറ്റിലും മത്സരിക്കും, തീര്‍ച്ചയായും സര്‍ക്കാരുണ്ടാക്കുമെന്നും അംറാറാം കൂട്ടിച്ചേര്‍ത്തു.

ബി.എസ്.പി നേതാക്കളും സഖ്യ സാധ്യത തള്ളി കളഞ്ഞില്ല. ബി.എസ്.പി യു‌ടെ സംസ്ഥാന കോര്‍ഡിനേറ്ററും മുന്‍ എം.പിയുമായ മുനാഖത്ത് അലി, സി.പി.എം, മറ്റു ചെറുപാര്‍ട്ടികള്‍ തുടങ്ങിയവയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അന്തിമ തീരുമാനം മായവതിയുടേതായിരിക്കുമെന്നും ഇതേ കുറിച്ച് മീഡിയാവണ്ണിനോട് പ്രതികരിച്ചു.

സംസ്ഥാനത്ത് ചുരുങ്ങിയത് 60 സീറ്റുകളിലെങ്കിലും സ്വാധീനമുണ്ട് ബി.എസ്.പിക്ക്. കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കിഴക്കന്‍ രാജസ്ഥാനിലെ 30തോളം സീറ്റുകളില്‍ കൂടി പിന്തുണ ഏറിയെന്ന് സി.പി.എമ്മുംഅവകാശപ്പെടുന്നു. പക്ഷേ മുന്നണി യാഥാര്‍ത്ഥ്യമായാലും ത്രികോണമത്സരത്തിന് വഴിതുറക്കുമോ എന്ന് കണ്ടറിയണം.

Similar Posts