India
തിത്‍ലി ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നു
India

തിത്‍ലി ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നു

Web Desk
|
12 Oct 2018 1:51 AM GMT

ആന്ധ്രാപ്രദേശിലും ഒഡിഷയിലും ശക്തമായ കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളില്‍ 8 പേര്‍ മരിച്ചു.

തിത്‍ലി ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നു. മണിക്കൂറില്‍ 125 കിലോ മീറ്ററാണ് ഒഡീഷയില്‍ നിലവില്‍ കാറ്റിന്റെ വേഗത. ആന്ധ്രാപ്രദേശിലും ഒഡിഷയിലും ശക്തമായ കാറ്റിനെ തുടര്‍ന്നുള്ള അപകടങ്ങളില്‍ 8 പേര്‍ മരിച്ചു.

തിത്‍ലി ചുഴലിക്കാറ്റ് ഒഡിഷയില്‍ നിന്നും ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്നത്. മണിക്കൂറില്‍ 165 കിലോമീറ്റര്‍ ഉണ്ടായിരുന്ന വേഗത 124ലേക്ക് കുറഞ്ഞു. എപ്പോള്‍ വേണമെങ്കിലും വേഗത കൂടിയേക്കാമെന്നും ജാഗ്രത തുടരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 6 മത്സ്യത്തൊഴിലാളികളടക്കം 8 പേരാണ് ആന്ധാപ്രദേശില്‍ മരിച്ചത്.

ഒഡിഷയിലെയും ആന്ധ്രയിലെയും വ്യോമ- കര ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ടെലഫോണ്‍ ബന്ധവും പൂര്‍ണമായി തകര്‍ന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഒഡിഷയില്‍ 8 ജില്ലകളെ തിത്‍ലി സാരമായി ബാധിച്ചു. 5 തീരദേശ ജില്ലകളില്‍ നിന്നായി 3 ലക്ഷം പേരെ ഒഡീഷയില്‍ മാറ്റി പാര്‍പ്പിച്ചിരുന്നു. ആന്ധ്രാപ്രദേശിനെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ ആവശ്യപ്പെട്ടു.ഇന്നലെയാണ് തിത്‍ലി ശക്തമായത്.

ये भी पà¥�ें- ഒ‍ഡീഷയെ വിറപ്പിച്ച് തിത്‍ലി ചുഴലിക്കാറ്റ്: 3 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു     

Similar Posts