India
ഉ​​പ​​വാ​​സ​​ത്തി​​ലി​​രി​​ക്കെ മരണപ്പെട്ടത് അഗര്‍വാള്‍ മാത്രമല്ല; 3 പേര്‍ കൂടി..
India

ഉ​​പ​​വാ​​സ​​ത്തി​​ലി​​രി​​ക്കെ മരണപ്പെട്ടത് അഗര്‍വാള്‍ മാത്രമല്ല; 3 പേര്‍ കൂടി..

Web Desk
|
13 Oct 2018 9:12 AM GMT

ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി 111 ദിവസം നീണ്ട നിരാഹാരത്തിലായിരുന്നു പ്ര​​മു​​ഖ പ​​രി​​സ്​​​ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​ൻ സ്വാമി ജ്ഞാനസ്വരൂപാനന്ദ എന്ന ജി.ഡി അഗര്‍വാള്‍. 

ഗംഗാ നദി ശുചീകരിക്കണമെന്ന ആവശ്യവുമായി 111 ദിവസം നീണ്ട നിരാഹാരത്തിലായിരുന്നു പ്ര​​മു​​ഖ പ​​രി​​സ്​​​ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​ൻ സ്വാമി ജ്ഞാനസ്വരൂപാനന്ദ എന്ന ജി.ഡി അഗര്‍വാള്‍. ഒടുവില്‍ ഉപവാസത്തിലിരിക്കെ തന്നെ അദ്ദേഹം മരണപ്പെട്ടു. അതേസമയം ഇത്തരത്തില്‍ ഇന്ത്യയില്‍ മരണപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല അഗര്‍വാള്‍. അദ്ദേഹത്തിന് മുമ്പ് 3 പേര്‍ ഇതുപോലെ ഉപവാസത്തിലിരിക്കെ മരണപ്പെട്ടിട്ടുണ്ട്. സ്വാ​​മി നി​​ഗ​​മാ​​ന​​ന്ദ്​, ശ​​ങ്ക​​ര​​ലിം​​ഗ​​നാ​​ർ, പോ​​ട്ടി ശ്രീ​​രാ​​മു​​ലു എന്നിവരാണ് അവര്‍.

സ്വാ​​മി നി​​ഗ​​മാ​​ന​​ന്ദ്​

ക​​രി​​ങ്ക​​ൽ ക്വാ​​റി മാ​​ഫി​​യ വ​​ൻ​​തോ​​തി​​ൽ പാ​​റ​​പൊ​​ട്ടി​​ക്കു​​ന്ന​​തു​വ​​ഴി ഹ​​രി​​ദ്വാ​​റി​​ൽ ഗം​​ഗാ​​ന​​ദി അ​​പ​​ക​​ടാ​​വ​​സ്​​​ഥ​​യി​​ലാ​​യ പ്ര​​ശ്നം മു​​ൻ​നി​​ർ​​ത്തി​​യാ​​ണ്​ സ്വാ​​മി നി​​ഗ​​മാ​​ന​​ന്ദ്​ 2011ഫെ​​ബ്രു​​വ​​രി 19ന്​ ​​നി​​രാ​​ഹാ​​രം ആ​​രം​​ഭി​​ച്ച​​ത്. 114ാം ദി​​വ​​സം 2011 ജൂ​​ൺ 13ന് അദ്ദേഹം​​ മ​​രണപ്പെട്ടു. ഉ​​ത്ത​​ര​​ഖ​​ണ്ഡി​​ൽ ബി.​​ജെ.​​പി സ​​ർ​​ക്കാ​​റാ​​യി​​രു​​ന്നു അ​​ധി​​കാ​​ര​​ത്തി​​ൽ. ​പൊ​​ലീ​​സ്​ ഹ​​രി​​ദ്വാ​​ർ ജി​​ല്ല ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും തു​​ട​​ർ​​ന്ന് ഹി​​മാ​​ല​​യ​​ൻ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട് ഹോ​​സ്​​​പി​​റ്റ​​ൽ ട്ര​​സ്​​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും നി​​ഗ​​മാ​​ന​​ന്ദി​​നെ മാ​റ്റി​യിരുന്നു. എന്നാല്‍ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഹ​​രി​​ദ്വാ​​ർ ജി​​ല്ല ആ​​ശു​​പ​​ത്രി​​യി​​ൽ​ നി​​ന്ന് ന​​ൽ​​കി​​യ മ​​രു​​ന്ന്​ വ​​ഴി സ്വാ​​മി​​യു​​ടെ ര​​ക്ത​​ത്തി​​ൽ കീ​​ട​​നാ​​ശി​​നി അം​​ശം ക​​ല​​ർ​​ന്നു​​വെ​​ന്നാ​​യി​​രു​​ന്നു പോ​​സ്​​​റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട്.

ശ​​ങ്ക​​ര​​ലിം​​ഗ​​നാ​​ർ

സ്വാ​​ത​​ന്ത്യ സ​​മ​​ര​​സേ​​നാ​​നി​​യും ഗാ​​ന്ധി​​യ​​നു​​മാ​​യ ത​​മി​​ഴ്​​​നാ​​ട്ടി​​ലെ ശ​​ങ്ക​​ര​​ലിം​​ഗ​​നാ​​ർ മ​​ദി​​രാ​​ശി സം​​സ്​​​ഥാ​​ന​​ത്തിന്റെ പേ​​ര്​ ത​​മി​​ഴ്​​നാ​​ട്​ എ​​ന്നാ​​ക്കി മാ​​റ്റാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ്​ 1956 ജൂ​​ലൈ 27ന്​ ​​നി​​രാ​​ഹാ​​രം തു​​ട​ങ്ങി​​യ​​ത്. 76ാം ദി​​വ​​സം ഒ​​ക്​​​ടോ​​ബ​​ർ 13ന്​ ​​ഉപവാസത്തിലിരിക്കെ തന്നെ മരണപ്പെട്ടു.

പോ​​ട്ടി ശ്രീ​​രാ​​മു​​ലു

മ​​ദ്രാ​​സ്​ പ്ര​​വി​​​ശ്യ​​യി​​ലെ തെ​​ലു​​ങ്ക്​ സം​​സാ​​രി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഭാ​​ഷാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ​പ്ര​​ത്യേ​​ക സം​​സ്​​​​ഥാ​​നം വേ​​ണ​​മെ​​ന്ന്​ ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​യി​​രു​​ന്നു ഗാ​​ന്ധി ശി​​ഷ്യ​​ൻ കൂ​​ടി​​യാ​​യി​​രു​​ന്ന പോ​​ട്ടി ശ്രീ​​രാ​​മു​​ലു 1952 ഒ​​ക്​​​ടോ​​ബ​​ർ 19ന്​ ​​നി​​രാ​​ഹാ​​രം​ ആ​​രം​​ഭി​​ച്ച​​ത്. 58 ദി​വ​സ​ത്തി​നു​ശേ​ഷം​ 1952 ഡി​​സം​​ബ​​ർ 15ന് ​​ശ്രീ രാ​​മു​​ലു അ​​ന്ത​​രി​​ച്ച​​പ്പോ​​ൾ ആ​​ന്ധ്ര ക​​ലാ​​പ​ക​​ലു​​ഷി​​ത​​മാ​​യി. നി​​ര​​വ​​ധി​​യാ​​ളു​​ക​​ൾ മ​​ര​​ണ​​പ്പെ​​ട്ടു. ഇൗ ​സം​ഭ​വ​ത്തെ തു​ട​ർ​ന്നാണ്​​ ആ​​ന്ധ്ര സം​​സ്ഥാ​​നം രൂ​​പ​വ​ത്​​​ക​​രി​​ക്കു​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​​ഹ്റു പ്ര​​ഖ്യാ​​പി​ച്ചത്.​

Related Tags :
Similar Posts