എം.ജെ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം
|ഡല്‍ഹി പാര്‍ലമെന്‍റ് സ്ട്രീറ്റിലായിരുന്നു പ്രതിഷേധം. പ്രത്യേകിച്ചൊരു സംഘടനയുടെയും ബാനറിലല്ലാതെ തന്നെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഒത്തു കൂടി.
എം.ജെ അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടും മീ ടു കാന്പയിന് പിന്തുണ പ്രഖ്യാപിച്ചും ഡല്‍ഹിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. മാധ്യമ മേഖല അടക്കമുള്ള തൊഴിലിടങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പ്രശ്ന പരിഹാര സെല്‍ ഉറപ്പാക്കണം എന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി പാര്‍ലമെന്‍റ് സ്ട്രീറ്റിലായിരുന്നു പ്രതിഷേധം. പ്രത്യേകിച്ചൊരു സംഘടനയുടെയും ബാനറിലല്ലാതെ തന്നെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഒത്തു കൂടി. വിവിധ പത്രങ്ങളില്‍ എഡിറ്ററായും സണ്‍ഡേ ഗാര്‍ഡിയന്‍റെ സ്ഥാപകനായും കാലത്ത് ഇന്ത്യന്‍മാധ്യമ ലോകത്ത് ആരാധ്യനായി നിന്ന വ്യക്തി കൂടിയാണ് ഇപ്പോള്‍ മീ ടു കാന്പയിനില്‍ കുടുങ്ങിയ കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍. അദ്ദേഹത്തെ പോലെ നിരവധി പേര്‍ ഇപ്പോഴും ഉണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പ്രശ്ന പരിഹാര സെല്‍ ഉറപ്പാക്കണം എന്നും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
അതിനിടെ മുന്‍ മാധ്യമപ്രവര്‍ത്തകനും നിലിവില്‍ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹരിയും മീ ടു കാന്പയിനില്‍ കുടുങ്ങി. സഹപ്രവര്‍ത്തകയായിരുന്ന ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയാണ് ലൈംഗീകാതിക്രമ ആരോപണം ഉന്നയിച്ചത്.