India
എം.ജെ അക്ബര്‍ നാളെ ഇന്ത്യയില്‍ എത്തും; രാജി വയ്ക്കണമെന്ന ആവശ്യം ശക്തം
India

എം.ജെ അക്ബര്‍ നാളെ ഇന്ത്യയില്‍ എത്തും; രാജി വയ്ക്കണമെന്ന ആവശ്യം ശക്തം

Web Desk
|
13 Oct 2018 1:26 AM GMT

വിഷയത്തില്‍ മന്ത്രിക്ക് പറയാനുള്ളത് കേട്ട ശേഷമാകും രാജി അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക

ലൈംഗികാതിക്രമ ആരോപണങ്ങള്‍ ശക്തമായിരിക്കെ കേന്ദ്രസഹമന്ത്രി എം.ജെ അക്ബര്‍ നാളെ ഇന്ത്യയില്‍ എത്തും. വിഷയത്തില്‍ മന്ത്രിക്ക് പറയാനുള്ളത് കേട്ട ശേഷമാകും രാജി അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. മീടു ക്യാമ്പയിന്റെ ഭാഗമായി ഉയര്‍ന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായാണ് എം.ജെ അക്ബര്‍ നൈജീരിയയില്‍ പോയിരിക്കുന്നത്. ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലം നിലനില്‍ക്കെ നാളെയാണ് അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുക. ആരോപണങ്ങളില്‍ അക്ബറിന് പറയാനുള്ളത് കേട്ടശേഷമേ രാജി അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കു എന്നാണ് ബി.ജെ.പിയുടെ നിലപാട് . നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതിക്കല്‍ എത്തിയിരിക്കെ വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധം നല്‍കുമെന്നതാണ് ബി.ജെ.പിയുടെ ആശങ്ക. ഇതിനിടെ മീടു ക്യാമ്പയിന്റെ ഭാഗമായി ഉയര്‍ന്ന ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ പരിശോധിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ ഏര്‍പ്പെടുത്തിയതായി മന്ത്രി മനേകാ ഗാന്ധി വ്യക്തമാക്കി. 4 റിട്ടയര്‍ഡ് ജഡ്ജിമാരെ ഉള്‍കൊള്ളിച്ചുള്ള സമിതിയെയാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളിലെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

Related Tags :
Similar Posts