രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണ റാലി തുടരുന്നു
|സബാല്ഗഡ്, ജോറ, ഗ്വാളിയോര്‍ എന്നിവിടങ്ങളാണ് രാഹുല്‍ ഇന്ന് സന്ദര്‍ശിക്കുക.
മോദി - ശിവരാജ്സിങ് സര്‍ക്കാരുകളുടെ വാഗ്ദാന ലംഘനങ്ങള്‍ നിരത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണ റാലി തുടരുന്നു. സബാല്ഗഡ്, ജോറ, ഗ്വാളിയോര്‍ എന്നിവിടങ്ങളാണ് രാഹുല്‍ ഇന്ന് സന്ദര്‍ശിക്കുക. അതേസമയം ഇന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ചത്തീസ്ഗഢിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ദ്വിദിന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി ഇന്നലെയാണ് രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ എത്തിയത്.
സംസ്ഥാനത്ത് പ്രചരണ റാലി തുടരുന്ന രാഹുല്‍ ഗ്വാളിയോറിലെ ക്ഷേത്രദര്ശനത്തോടെയാകും ഇന്നത്തെ സബാല്ഗഡ്, ജോറ, സന്ദര്‍ശനം ആരംഭിക്കുക. വ്യാപം അഴിമതി, റഫാല്‍, സ്ത്രീ സുരക്ഷ, തൊഴിലില്ലായ്മ, നോട്ട് അസാധുവാക്കല്‍ തുടങ്ങിയവ ഉയര്‍ത്തിയാണ് രാഹുലിന്റെ പ്രചരണം. വ്യാപം അഴിമതിയിലുടെ ശിവരാജ് ചൌഹാന് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു. നരേന്ദ്ര മോദി പ്രസംഗിക്കുമ്പോള്‍ മാത്രമാണ് രാജ്യത്തിന്റെ കാവല്‍ക്കാരനാകുന്നതെന്നും രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
സംസ്ഥാനത്ത് ദ്വിദിന സന്ദര്‍ശനം നടത്തിയ അമിത് ഷാ ഇന്ന് ഛത്തീസ്ഗഢിലാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുക. ഇന്നലെ സദ്ന അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അമിത് ഷാ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നേട്ടങ്ങളായിരുന്നു വിവരിച്ചത്. മോദി സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷ - ശാക്തീരണ പദ്ധതികളും ശിവരാജ് സിങ് ചൌഹാന് സര്‍ക്കാരിന്റെ വൈദ്യുതീകരണ പദ്ധതിയുമായിരുന്നു ഉന്നയിച്ചവയില് മുഖ്യം. സംസ്ഥാനത്ത് ഭരണത്തിലെത്തുമെന്ന രാഹുലിന്റെ വാക്ക് സ്വപ്നമാണെന്നും അമിത് ഷാ ആവര്‍ത്തിച്ചു .