India
“എന്‍റെ ഭാര്യ നേരിടുന്നത് മന്ത്രിയെയും 97 വക്കീലന്മാരെയും”; മാധ്യമപ്രവര്‍ത്തകയെ പിന്തുണച്ച് ഭര്‍ത്താവ് 
India

“എന്‍റെ ഭാര്യ നേരിടുന്നത് മന്ത്രിയെയും 97 വക്കീലന്മാരെയും”; മാധ്യമപ്രവര്‍ത്തകയെ പിന്തുണച്ച് ഭര്‍ത്താവ് 

Web Desk
|
17 Oct 2018 5:57 AM GMT

അക്ബര്‍ മാനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെയാണ് ഭാര്യയുടെ ധീരതയെ പുകഴ്ത്തിയും അക്ബറിനെ വിമര്‍ശിച്ചും മാധ്യമപ്രവര്‍ത്തകനായ സമര്‍ രംഗത്തെത്തിയത്

കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തക പ്രിയ രമണിയെ പിന്തുണച്ച് ഭര്‍ത്താവ് സമര്‍ ഹലാങ്കര്‍. അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ 14 വനിതാ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് പ്രിയ രമണി.

അക്ബര്‍ മാനഷ്ടക്കേസ് നല്‍കിയതിന് പിന്നാലെയാണ് ഭാര്യയുടെ ധീരതയെ പുകഴ്ത്തിയും അക്ബറിനെ വിമര്‍ശിച്ചും മാധ്യമപ്രവര്‍ത്തകനായ സമര്‍ രംഗത്തെത്തിയത്. അധികാരമുള്ള പുരുഷനെതിരെ ആരും ശബ്ദിക്കില്ല. അധികാരമുള്ളവരുടെ എന്ത് ചെയ്തിയും സാധാരണമെന്ന നിലയിലാണ് പരിഗണിക്കുക. മാധ്യമസ്ഥാപനങ്ങളില്‍ ഇത്തരം പരാതികള്‍ ആരും ഗൌനിക്കുന്നില്ല. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സംവിധാനവുമില്ലെന്ന് സമര്‍ പറഞ്ഞു.

"എന്‍റെ ഭാര്യ ഭീരുവല്ല, ധൈര്യവതിയാണ്. ഇനിയും നിശബ്ദയായി ഇരിക്കേണ്ടതില്ലെന്ന് അവള്‍ തീരുമാനിച്ചു. തെറ്റും ശരിയും തിരിച്ചറിയാനുള്ള അസാമാന്യമായ കഴിവ് അവള്‍ക്കുണ്ട്. ഞാനവളെ വിവാഹം ചെയ്തതിന്‍റെ ഒരു കാരണവും അതുതന്നെയാണ്. അക്ബര്‍ അവള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നു. ഭയപ്പെടുത്തുക എന്നതാണ് അയാളുടെ ഉദ്ദേശമെന്ന് വ്യക്തമാണ്. ശക്തരായ അഭിഭാഷകര്‍ അക്ബറിനൊപ്പമുണ്ട്. 97 അഭിഭാഷകരുടെ പേരുകള്‍ ലഭിച്ച വക്കീല്‍ നോട്ടീസിലുണ്ട്", സമര്‍ വ്യക്തമാക്കി.

Similar Posts