India
ഗോവയില്‍ രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് അംഗത്വം നല്‍കിയതിനെതിരെ ബി.ജെ.പിയില്‍ പ്രതിഷേധം 
India

ഗോവയില്‍ രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് അംഗത്വം നല്‍കിയതിനെതിരെ ബി.ജെ.പിയില്‍ പ്രതിഷേധം 

Web Desk
|
17 Oct 2018 2:48 AM GMT

എം.എല്‍.എമാരെ ബി.ജെ.പി അംഗത്വം നല്‍കി സ്വീകരിച്ചത് ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ലക്ഷ്മികാന്ത് പര്‍സേക്കര്‍ അഭിപ്രായപ്പെട്ടു

ഗോവയില്‍ രണ്ട് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത് തിരിച്ചടിയില്ലെന്ന് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളോട് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നത് തെറ്റാണെന്ന് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി വൈസ് പ്രസിഡന്‍റ് ദുര്‍ഗാദാസ് കമ്മത്ത് മീഡിയവണിനോട് പറ‍ഞ്ഞു.

ഗോവ കോണ്‍ഗ്രസിലെ രണ്ട് എം.എല്‍.എമാര്‍ രാജി വെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ബി.ജെ.പിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നു കഴിഞ്ഞു. എം.എല്‍.എമാരെ ബി.ജെ.പി അംഗത്വം നല്‍കി സ്വീകരിച്ചത് ശരിയല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ലക്ഷ്മികാന്ത് പര്‍സേക്കര്‍ അഭിപ്രായപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ രാജി വെച്ച ദയാനന്ദ് സോപ്റ്റെ ബി.ജെ.പിക്കായി മത്സരിക്കുകയാണെങ്കില്‍ താന്‍ പ്രചരണത്തിനിറങ്ങുമെന്നതില്‍ ഇപ്പോള്‍ അഭിപ്രായപ്രകടനം നടത്തുന്നില്ലെന്നും പര്‍സേക്കര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ മാറ്റാനുള്ള ബി.ജെ.പി തീരുമാനത്തില്‍ കടുത്ത എതിര്‍പ്പ് പ്രകടപ്പിച്ച പാര്‍ട്ടിയാണ് ഘടകകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് എം.എല്‍.എമാര്‍ രാജി വെച്ചതോടെ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന പദവി കോണ്‍ഗ്രസിന് നഷ്ടമായിരിക്കുകയാണ്.

Related Tags :
Similar Posts