India
ട്രെയിന്‍ തൊട്ടുമുന്നിലുള്ളവരെ ചതച്ചരച്ചിട്ടും, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നിന്നു അവര്‍
India

ട്രെയിന്‍ തൊട്ടുമുന്നിലുള്ളവരെ ചതച്ചരച്ചിട്ടും, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നിന്നു അവര്‍

Web Desk
|
20 Oct 2018 6:20 AM GMT

ആഘോഷത്തിന്റെ ബഹളത്തിനിടെ ട്രെയിന്‍ കടന്നുവരുന്ന ശബ്ദം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും അപകടത്തിന്റെ ആക്കം കൂട്ടി. പലരും ആ സമയത്ത് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.

ദസറ ആഘോഷത്തിനിടെ അമൃതസറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 58 പേരാണ് മരിച്ചിരിക്കുന്നത്. നിരവധിപേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം കത്തിക്കുന്നത് കാണാനായി റെയില്‍വെ ട്രാക്കില്‍ കയറി നിന്ന ജനങ്ങളുടെ ഇടയിലേക്കാണ് പഠാന്‍ക്കോട്ടില്‍ നിന്ന് അമൃത്സറിലേക്ക് വരുകയായിരുന്ന ജലന്തര്‍ എക്സപ്രസ് പാഞ്ഞുകയറിയത്.

ആഘോഷത്തിന്റെ ബഹളത്തിനിടെ ട്രെയിന്‍ കടന്നുവരുന്ന ശബ്ദം ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതും അപകടത്തിന്റെ ആക്കം കൂട്ടി. പലരും ആ സമയത്ത് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. തങ്ങള്‍ക്ക് മുന്നിലൂടെ ജനങ്ങളെ അരച്ചുകൊണ്ട് ട്രെയിന്‍ കടന്നുപോയിട്ടും, ആരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് പിന്തിരിഞ്ഞില്ല. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ദസറ ആഘോഷത്തിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയും ഫോട്ടോയും വീഡിയോയും പകര്‍ത്തിക്കൊണ്ടിരുന്നവര്‍ അപകടത്തിന് ശേഷവും അത് തുടരുന്നത് ദൃശ്യത്തില്‍ കാണാം. ദുരന്തം നടന്ന ശേഷവും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാതെ ആളുകളുടെ ശ്രദ്ധ മുഴുവന്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിലായിരുന്നു.

ये भी पà¥�ें- ദസറ ആഘോഷത്തിനിടെ അമൃത്‍സറില്‍ ട്രെയിന്‍ ദുരന്തം; മരണം 58 ആയി

ട്രെയിന്‍ കയറിയതിനു ശേഷവും ആളുകള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ട്രാക്കിനോട് ചേര്‍ന്നായിരുന്നു കോലം കത്തിച്ചത്. അതുകൊണ്ടുതന്നെ ട്രെയിന്‍ വരുന്നത് മറന്ന് ആളുകള്‍ റെയില്‍വെ ട്രാക്കില്‍ കയറി നില്‍ക്കുകയായിരുന്നു.

Similar Posts