India
കൈക്കൂലി കേസ്: രാകേഷ് അസ്താന, മോദിയുടെ കണ്ണിലുണ്ണിയെന്ന് രാഹുല്‍ ഗാന്ധി
India

കൈക്കൂലി കേസ്: രാകേഷ് അസ്താന, മോദിയുടെ കണ്ണിലുണ്ണിയെന്ന് രാഹുല്‍ ഗാന്ധി

Web Desk
|
22 Oct 2018 7:49 AM GMT

വ്യവസായി മോയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് രാകേഷ് അസ്താന രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

കൈക്കൂലി കേസില്‍ ഉള്‍പ്പെട്ട സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. ആഭ്യന്തര കലഹത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ഇന്നലെയാണ് രാകേഷ് അസ്താനക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യവസായി മോയിന്‍ ഖുറേഷി ഉള്‍പ്പെട്ട കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് രാകേഷ് അസ്താന രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കേസില്‍ നിനും രക്ഷപ്പെടുത്താന്‍ കൈക്കൂലി വാങ്ങിയതായി വ്യവസായി സതീഷ് സന മജിസ്ട്രേറ്റിന് മുമ്പില്‍ വെളിപ്പടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അസ്താനക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതത്. ‌ഈ സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശം.

നരേന്ദ്രമോദിയുടെ കണ്ണിലുണ്ണിയും ഗോദ്ര കേസ് പ്രത്യേക അന്വേഷണ സംഘാംഗവുമായ സി.ബി.ഐയിലെ രണ്ടാമന്‍ കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രിക്ക് കീഴിലുള്ള സി.ബി.ഐയെ രാഷ്ട്രീയ വേട്ടയാടലിനായി ഉപയോഗിക്കുകയാണ്. ആഭ്യന്തര കലഹത്താല്‍ സി.ബി.ഐയെ തര്‍ക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എഫ്.ഐ.ആര്‍ വ്യാജമാണെന്നാണ് രാകേഷ് അസ്താനയുടെ നിലപാട്. സി.ബി.ഐയിലെ ചില ഉദ്യോഗസ്ഥരും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും അസ്താന ആരോപിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി അസ്താന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

അഴിമതി ആരോപണം നേരിടുന്ന രാകേഷ് അസ്താനയെ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടറാക്കരുതെന്ന് കാണിച്ച് നിയമന കമ്മിറ്റിക്ക് സി.ബി.ഐ തലവന്‍ അലോക് വര്‍മ്മ കഴിഞ്ഞ ഒക്ടോബറില്‍ കത്തയച്ചതോടെയാണ് സി.ബി.ഐയില്‍ ആഭ്യന്തര തര്‍ക്കം ആരംഭിക്കുന്നത്.

Similar Posts