India
റഫാല്‍; മാധ്യമങ്ങളെ വിടാതെ റിലയന്‍സ്,  ദ സിറ്റിസണെതിരെ 7000 കോടിയുടെ മാനനഷ്ട കേസ്  
India

റഫാല്‍; മാധ്യമങ്ങളെ വിടാതെ റിലയന്‍സ്, ദ സിറ്റിസണെതിരെ 7000 കോടിയുടെ മാനനഷ്ട കേസ്  

Web Desk
|
23 Oct 2018 4:41 PM GMT

റഫാല്‍ കരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ വാര്‍ത്താ ചാനലായ എന്‍.ഡി.ടിവിക്കെതിരെ 1000 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ 'ദ സിറ്റിസണ്‍' വെബ്‌സൈറ്റിനെതിരെ 7000 കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് റിലയന്‍സ് ഗ്രൂപ്പ്. ദ സിറ്റിസണ്‍ എഡിറ്റര്‍ സീമാ മുസ്ഥഫക്കെതിരെയാണ് റഫാല്‍ കരാര്‍ അഴിമതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ റിലയന്‍സ് ഗ്രൂപ്പിന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളയുകയാണെന്നും മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള എല്ലാ ശ്രമങ്ങളും ചെറുക്കുമെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്ഥാവനയില്‍ ദ സിറ്റിസണ്‍ പറഞ്ഞു. സെപ്തംബറില്‍ നാഷണല്‍ ഹെറാള്‍ഡിനെതിരെ 5000 കോടി രൂപയുടെ മാനനഷ്ട കേസും അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഫയല്‍ ചെയ്തിരുന്നു.

Similar Posts