India
പത്തുവര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞു ജനിച്ചത് പിതാവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് തൊട്ടു മുന്‍പ്;വീരമൃത്യുവരിച്ച  രഞ്ജിത് സിംഗിന് രാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട
India

പത്തുവര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞു ജനിച്ചത് പിതാവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് തൊട്ടു മുന്‍പ്;വീരമൃത്യുവരിച്ച രഞ്ജിത് സിംഗിന് രാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട

Web Desk
|
24 Oct 2018 5:31 AM GMT

വിവാഹം കഴിഞ്ഞ് പത്തുകൊല്ലമായെങ്കിലും കുഞ്ഞുങ്ങളില്ലാതിരുന്ന രഞ്ജിത്-ഷിമു ദമ്പതികള്‍ക്ക് കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് കുഞ്ഞ് പിറന്നത്. 

കശ്മീരില്‍ പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരുമായുള്ള യുദ്ധത്തില്‍ വീരമൃത്യുവരിച്ച ജമ്മുകശ്മീര്‍ റമ്ബാന്‍ സ്വദേശിയായ ലാന്‍സ് നായിക് രഞ്ജിത് സിംഗ് ഭ്യൂട്ടാലിന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് തൊട്ടുമുന്നേ അദ്ദേഹത്തിന്റെ ഭാര്യ ഷിമു ദേവി ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി. വിവാഹം കഴിഞ്ഞ് പത്തുകൊല്ലമായെങ്കിലും കുഞ്ഞുങ്ങളില്ലാതിരുന്ന രഞ്ജിത്-ഷിമു ദമ്പതികള്‍ക്ക് കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് കുഞ്ഞ് പിറന്നത്. എന്നാല്‍ മകളെ ഒരു നോക്ക് കാണാനുള്ള ഭാഗ്യം ആ ധീരജവാനുണ്ടായില്ല.

ഷിമുദേവിയുടെ പ്രസവത്തിനോടനുബന്ധിച്ച്‌ ഒക്ടോബര്‍ 22നു അവധിക്ക് അപേക്ഷിച്ചിരിയ്ക്കുകയായിരുന്നു രഞ്ജിത് സിംഗ്. എന്നാല്‍ 21നു രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്കടുത്തു വച്ച്‌ നുഴഞ്ഞു കയറ്റുക്കാരുടെ ബുള്ളറ്റേറ്റ് ജീവന്‍ വെടിയാനായിരുന്നു രഞ്ജിതിന്റെ വിധി. കുഞ്ഞു ജനിച്ചു കഴിഞ്ഞയുടനേ തന്നെ ഭര്‍ത്താവിന്റെ ഭൗതികശരീരം കാണണമെന്നും, അച്ഛന്റെ ഭൗതികശരീരം മകളേയും കാട്ടണമെന്നും വാശി പിടിച്ച്‌ ഷിമുദേവി കുഞ്ഞുമൊത്ത് ആശുപത്രിയില്‍ നിന്ന് നേരിട്ട് ആംബുലന്‍സില്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുകയായിരുന്നു.

തങ്ങളുടെ മകള്‍ വളര്‍ന്ന് അച്ഛന്റെ പാത സ്വീകരിച്ച്‌ ഒരു ദിവസം ആര്‍മിയില്‍ ചേരുമെന്നും രാഷ്ട്രത്തിനായി ജീവിയ്ക്കുമെന്നും ഷിമു ദേവി പറഞ്ഞു. ലാന്‍സ് നായിക് രഞ്ജിത് സിംഗ്, ഹവീല്‍ദാര്‍ കൗശല്‍ കുമാര്‍ റൈഫിള്‍മാന്‍ രജത് കുമാര്‍ എന്നീ മൂന്നു ധീരസൈനികരാണ് വീരമൃത്യു വരിച്ചത്.

Similar Posts