മിസോറാം തെരഞ്ഞടുപ്പ്; കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
|മുഖ്യമന്ത്രി ലാൽ തൻ ഹാവ്ല രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. നവംബർ 28നാണ് മിസോറാമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
മിസോറാം നിയമസഭാ തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ലാൽ തൻ ഹാവ്ല രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. നവംബർ 28നാണ് മിസോറാമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് മിസോറാം. അധികാരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് കോൺഗ്രസ് ഇവിടെ. 40 നിയമസഭാ സീറ്റുകളിലേക്കുളള സ്ഥാനാർത്ഥി പട്ടിക പാർട്ടി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് പ്രഖ്യാപിച്ചു.
ഷെഡ്യൂൾഡ് ട്രൈബ് സംവരണ മണ്ഡലങ്ങളായ ചാം ഫായി , സെർച്ചീപ്പ് മണ്ഡലങ്ങളിൽ നിന്ന് ആണ് മുഖ്യമന്ത്രി ലാൽ തൻ ഹാവ്ല ജനവിധി തേടുന്നത്. നവംബർ 2 ന് ആരംഭിക്കുന്ന നാമനിർദേശ പത്രിക സമർപ്പിക്കൽ നവംബർ 9 ന് അവസാനിക്കും'. മന്ത്രിമാർ അടക്കമുള്ളവർ പാർട്ടിയിൽ നിന്ന് രാജിവെച്ച് മറ്റ് പാർട്ടികളിൽ ചേർന്നതാണ് സംസ്ഥാനത്ത് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. ബി ജെ പി നേരിട്ട് മത്സരരംഗത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് സ്വാധീനം കുറവാണ്.എന്നാൽ മറ്റ് ചെറു സംസ്ഥാന പാർട്ടികളുമായി അടുത്ത ബന്ധമാണ് ബി.ജെ.പി പുലർത്തുന്നത്. ഇതും കോൺഗ്രസ് പ്രചരണായുധം ആക്കുന്നുണ്ട്.