100 വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി; പിടിയിലായത് 20 കാരന്
|ഒരു നിലവിളി കേട്ട് ബന്ധുക്കള്‍ വന്നുനോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന വൃദ്ധയെയാണ് കാണുന്നത്. യുവാവ് കട്ടിലിന് കീഴെ ഒളിച്ചിരിക്കുകയായിരുന്നു.
പശ്ചിമബംഗാളിലെ നാഡിയ ജില്ലയില്‍ വൃദ്ധ ക്രൂരമായ ബലാത്സംഗത്തിനിരയായി. വൃദ്ധയ്ക്ക് നൂറുവയസ്സ് പൂര്‍ത്തിയായെന്ന് ബന്ധുക്കള്‍ പറഞ്ഞു. 20കാരനാണ് പ്രതി.
തിങ്കളാഴ്ച പാതിരാത്രിക്കാണ് സംഭവം നടന്നത്. പ്രതിയായ അര്‍ഘ ബിശ്വാസ് അലിയാസ് എന്ന ഇരുപതുകാരനെ ബന്ധുക്കള്‍ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചക്ദാ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച തന്നെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഗംഗാപ്രസാദ്പുര് സ്വദേശിയാണ് പ്രതി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യത്തിന്റെ ലഹരിയിലായിരുന്നു എന്നാണ് യുവാവിന്റെ കുറ്റസമ്മതം.
ഒരു നിലവിളി കേട്ട് ബന്ധുക്കള്‍ വന്നുനോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന വൃദ്ധയെയാണ് കാണുന്നത്. യുവാവ് കട്ടിലിന് കീഴെ ഒളിച്ചിരിക്കുകയായിരുന്നു. വൃദ്ധയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും, ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നതായി ബന്ധുക്കള്‍ പറഞ്ഞു.
വൃദ്ധയുടെ പ്രായം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലെന്നും 100 വയസ്സാണ് അവരുടെ പ്രായമെന്ന് ബന്ധുക്കള്‍ പറയുന്നുവെന്നും, കുറ്റം ചെയ്തുവെന്ന് പ്രതി സമ്മതിച്ചതിനാലും കേസുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയിട്ടുവേണം കേസില്‍ തുടരന്വേഷണം നടത്താനെന്ന് പറയുന്നു, എ.എസ്.പി അസ്ഹര്‍ എ തൌസീഫ്.
ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് തിരുകി കയറ്റിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.