600 കാറുകളും 900 നിക്ഷേപസര്ട്ടിഫിക്കറ്റുകളും: ഇതാണ് ആ വജ്രവ്യാപാരി ഇത്തവണ നല്കുന്ന ബോണസ്
|പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വ്യാഴാഴ്ച ഡൽഹിയിൽ കാറുകളുടെ താക്കോൽ കൈമാറിയത്.
ജീവനക്കാർക്ക് ബോണസ് നല്കി രാജ്യത്തെ ആകെ ഞെട്ടിക്കുന്ന വജ്രവ്യാപാരി സാവ്ജി ധൊലാക്യ ഇത്തവണത്തെ ദീപാവലി ബോണസും ഒട്ടും മോശമാക്കിയിട്ടില്ല. 600 കാറുകളാണ് ഹരികൃഷ്ണ എക്സ്പോർട്സിന്റെ ജീവനക്കാർക്ക് ഇത്തവണ ബോണസ് ആയി ലഭിച്ചത്. കാർ വേണ്ടാത്ത 900 പേര്‍ക്ക് ബാങ്കിൽ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും നൽകി.
ക്വിഡ്, സെലേറിയോ കാറുകളാണ് നൽകിയത്. 4.48 ലക്ഷം, 5.38 ലക്ഷം രൂപ വീതമാണ് ഇവയുടെ വില. 50 കോടി രൂപയാണ് ഈ ദീപാവലിക്കാലത്ത് ജീവനക്കാർക്ക് ബോണസ് നല്‍കാനായി ധൊലാക്കിയ മാറ്റിവെച്ചത്. എഞ്ചിനിയര്‍മാര്‍ക്കും ഡയമണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്കുമാണ് ഇത്തവണ ബോണസ് ലഭിച്ചിരിക്കുന്നത്
1700 ജീവനക്കാരെയാണ് ഇത്തവണ സാവ്ജി ധൊലാക്യ ബോണസ് നല്‍കാനായി തെരഞ്ഞെടുത്തത്. ജീവനക്കാരില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് ഇവര്‍. ഇവരിൽ നാലുപേർക്ക് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വ്യാഴാഴ്ച കാറുകളുടെ താക്കോൽ കൈമാറിയത്. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് താക്കോല്‍ കൈപ്പറ്റാന്‍ പോയ നാലുപേരില്‍ ഒരാള്‍ വികലാംഗയായ ജീവനക്കാരിയായിരുന്നു. ഹരേകൃഷ്ണയിലെ ബാക്കി ജീവനക്കാരോട് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്തു.
5500 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. ഇതിനകം 4000 പേര്‍ക്ക് അദ്ദേഹമിങ്ങനെ ബോണസ് സമ്മാനങ്ങള്‍ നല്കി കഴിഞ്ഞു. 400 ഫ്ലാറ്റുകളും 1260 കാറുകളുമായിരുന്നു 2016 ല്‍ ജീവനക്കാര്‍ക്കുള്ള ബോണസ്. 2015 ല്‍ 491 കാറുകളും 200 ഫ്ലാറ്റുകളും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹം ബോണസ് നല്‍കിയിരുന്നില്ല.
സ്വന്തം മക്കളെ ജീവിതം പഠിപ്പിക്കാനായി കേരളത്തിലടക്കമുള്ള ഹോട്ടലുകളിൽ തുച്ഛവേതനത്തിന് ജോലി ചെയ്യിക്കാനായി അയച്ച കോടീശ്വരന് കൂടിയാണ് സാവ്ജി ധൊലാക്യ.
Hari Krishna Group hosted a #SkillIndia Incentive Ceremony 2018 #siic at its manufacturing unit HK HUB, Surat. To grace...
Posted by Savji Dholakia on Thursday, October 25, 2018