തകര്‍ന്നത് മകനെക്കുറിച്ചുള്ള സ്വപ്നങ്ങളെന്ന് അസീമിന്റെ പിതാവ്
|ഡല്‍ഹിയിലെ മാളവ്യ നഗര്‍ ബീഗംപുരിയിലെ മദ്രറസക്ക് മുന്നില്‍ വെച്ചായിരുന്നു അസീം എന്ന എട്ട് വയസ്സുക്കാരനെ തൊട്ടടുത്ത് താമസിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അടിച്ചു കൊലപ്പെടുത്തിയത്
മദ്രസയിലെ കളിസ്ഥലത്ത് വെച്ച് നടന്ന അക്രമത്തിലാണ് നാല് കുട്ടികള്‍ ചേര്‍ന്ന് അസീമിനെ വ്യാഴായ്ച്ച മര്‍ദ്ദിച്ച് കൊന്നത്. ഡല്‍ഹിയിലെ മാളവ്യ നഗര്‍ ബീഗംപുരിയിലെ മദ്രറസക്ക് മുന്നിലായിരുന്നു സംഭവം.
മദ്രസയുടെ ഗ്രൗണ്ടിൽ വെച്ച് കുട്ടികളോടൊത്ത് കളിക്കുന്നതിനിടയിലാണ് ഉച്ചക്ക് ഒരു മണിയോടടുത്ത സമയത്ത് അസീമിനെ ക്രൂരമായി വക വരുത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് അസീമിന്റെ മരണകാരണമായത്. സംഭവത്തില്‍ പരിസരവാസികളായ നാല് കുട്ടികള്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നാലുപേരും 12 വയസ് പ്രായമുള്ളവരാണ്.
ये à¤à¥€ पà¥�ें- മദ്രസാ വിദ്യാര്‍ഥിയെ അടിച്ചുകൊന്ന നാലു കുട്ടികള്‍ അറസ്റ്റില്‍
ये à¤à¥€ पà¥�ें- അസീമിന്റെ മൃതദേഹം മദ്രസയില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ പൊലീസ് അനുമതി നല്‍കിയില്ല
അസീമിനൊപ്പം സഹോദരങ്ങളായ മുഹമ്മദ് മുഷ്തഖീമും (13) മുഹമ്മദ് മുസ്തഫയും (11) ഇതേ മദ്രസയിലെ വിദ്യാര്‍ഥികളാണ്. സഹോദരങ്ങള്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ രാവിലെ എട്ടുമണിക്ക് പോയപ്പോഴായിരുന്നു അക്രമത്തില്‍ അസീം കൊല്ലപ്പെട്ടത്.
'ഏതെങ്കിലും വലിയ ആശുപത്രിയില്‍ പരിഭാഷകനായി മകന് ജോലികിട്ടുമെന്നായിരുന്നു എന്റെ പ്രതീക്ഷ. അവന്റെ അറബി ഭാഷയിലെ അറിവ് മികച്ചതായിരുന്നു. പശ്ചിമേഷ്യയില്‍ നിന്നും ചികിത്സക്കായി എത്തുന്നവരെ സഹായിക്കുന്ന പരിഭാഷകനായി അവന് മാറുമെന്നാണ് പ്രതീക്ഷിച്ചത്.' പിതാവ് ഖലീല്‍ അഹമ്മദ് പറയുന്നു. 2017ലാണ് കുടുംബത്തോടെ അസീം ഡല്‍ഹിയിലെത്തുന്നത്. മൂന്ന് ആണ് മക്കള്‍ക്കൊപ്പം ഒരു മകള്‍ കൂടിയുണ്ട് ഖലീല്‍ അഹമ്മദിന്.