ബി.ജെ.പിയുമായി യാതൊരു തരത്തിലുമുള്ള സഖ്യമില്ലെന്ന് മിസോ നാഷണൽ ഫ്രണ്ട്
|ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയെന്ന് പ്രചരിപ്പിച്ച് പാർട്ടിയെ കളങ്കപ്പെടുത്താനാണ് ചിലരുടെ ശ്രമമമെന്നും എം. എൻ.എഫ് കുറ്റപ്പെടുത്തി .
മിസോറാമിൽ ബി.ജെ.പിയുമായി യാതൊരു തരത്തിലുമുള്ള സഖ്യമില്ലെന്ന് മിസോ നാഷണൽ ഫ്രണ്ട്. ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയെന്ന് പ്രചരിപ്പിച്ച് പാർട്ടിയെ കളങ്കപ്പെടുത്താനാണ് ചിലരുടെ ശ്രമമമെന്നും എം. എൻ.എഫ് കുറ്റപ്പെടുത്തി . സഖ്യം സംബന്ധിച്ച ബി.ജെ.പി നേതാവിന്റെ വെളിപെടുത്തൽ വിവാദമായതിന് പിന്നാലെയാണ് പാർട്ടിയുടെ പ്രതികരണം.
എം.എൻ.എഫും ബി.ജെ.പിയും തമ്മിൽ ധാരണ ഉണ്ടെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് മനസ്സിലാക്കിയതിനാൽ പുറത്തറിയിക്കാത്തതാണെന്നന്നുമായിരുന്നു ഉയർന്ന ആരോപണം. ബി.ജെ.പി ജനറൽ സെക്രട്ടറിയായ പ്രദി മാ ബൗമിക് ആണ് ഇത് സംബന്ധിച്ച വിവാദ വെളിപ്പെടുത്തൽ നടത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം എം.എൻ.എഫുമായി ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്നും ബൗമിക് പറഞ്ഞു . എന്നാൽ ഇത് തള്ളിയ മിസോ നാഷണൽ ഫ്രണ്ട് ഒരു സഖ്യവും ബി.ജെ.പിയുമായി തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ബി.ജെ.പി നേതാവിന്റെ പ്രതികരണം വളച്ചൊടിക്കുകയായിരുന്നുവെന്നും എം.എൻ. എഫ് നേതാവ് ലാൽത്താൻ മുഖ് പറഞ്ഞു . എന്നാൽ ബി.ജെ.പി കിഴക്കൻ സംസ്ഥ നങ്ങളിൽ രൂപികരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സംഘടനയിൽ എം.എൻ.എഫും പങ്കാളിയാണ്.
നിലവിൽ ഒരു എം.എൽ.എ പോലുമില്ലാത്ത സംസ്ഥാനത്ത് ശക്തമായ പ്രചരണം നടത്തി പരമാവധി സീറ്റ് നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി . ഇതിനായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പ്രത്യേക ചുമതലയും ബി.ജെ.പി നൽകിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം മുഴുവൻ സീറ്റുകളിലേക്ക് ഒള്ള സ്ഥാനാർത്ഥികളേയും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. നവംബർ 28നാണ് മിസോറാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.