‘അസീമിനെ കൊലപ്പെടുത്തുമ്പോൾ ആളുകൾ പ്രകോപിപ്പിച്ചു കൊണ്ടിരുന്നു, ആരും ഒന്നും ചെയ്തില്ല’; ദൃക്‌സാക്ഷികൾ
|‘ഞാനെന്ത് പറഞ്ഞ് ഇനി അവന്റെ ഉമ്മയെ ആശ്വസിപ്പിക്കും? എങ്ങനെയാണ് ഒരാൾക്ക് ഒരു കുഞ്ഞിനെ കൊലപ്പെടുത്താന്‍ സാധിക്കുക?’; അസീമിന്റെ ഉപ്പ ഖലീൽ ചോദിക്കുന്നു
ദക്ഷിണ ഡൽഹിക്കടുത്ത ബീഗംപൂരിൽ വെച്ചാണ് ഏഴ് വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് അസീം എന്ന മദ്രസ വിദ്യാർത്ഥിയെ ക്രൂരമായി ഒരു കൂട്ടം പേര്‍ അടിച്ച് കൊന്നത്. മാളവ്യ നഗറിലെ ജാമിയ ഫരീദിയ ജുമാ മസ്ജിദിൽ ഖുർആൻ മനപാഠം പഠിക്കുകയായിരുന്നു ഹരിയാനക്കാരനായ അസീം. മദ്രസയുടെ ഗ്രൗണ്ടിൽ വെച്ച് കുട്ടികളോടൊത്ത് കളിക്കുന്നതിനിടയിലാണ് ഉച്ചക്ക് ഒരു മണിയോടടുത്ത സമയത്ത് അസീമിനെ ക്രൂരമായി വക വരുത്തിയത്. ബാൽമിക്കി ക്യാമ്പ് പ്രദേശത്തെ പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥികളടങ്ങിയ ഏഴംഗ സംഘം അസീമിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് റിപോർട്ടുകൾ പറയുന്നു. തുടർച്ചയായി കല്ലുപയോഗിച്ച് ആക്രമിക്കുകയും പിന്നീട് തൊട്ടടുത്ത ബൈക്കിന് മുകളിലേക്ക് എറിയുകയും ചെയ്തതായി ദൃക്‌സാക്ഷികൾ തന്നെ പറയുന്നു. സംഭവ സ്ഥലത്ത് വെച്ച് അസീം തളർന്ന് വീഴുകയും മരണപ്പെടുകയും ചെയ്തു. അഞ്ച് വിദ്യാർത്ഥികൾക്ക് കൂട്ടത്തിൽ പരിക്ക് സംഭവിക്കുകയും ചെയ്തു. മദ്രസയോട് ചേർന്ന് ഒരേ മതിലിനോട് ചേര്‍ന്നായിരുന്നു ബാൽമിക്കി ക്യാമ്പ് പ്രവർത്തിച്ചിരുന്നത്.
കുടുംബത്തിലെ ഏറ്റവും ഇളയവനായ അസീം ചെറുപ്പത്തിലേ മദ്രസ വിദ്യാഭാസം കരസ്ഥമാക്കാൻ വേണ്ട് വീട് വിട്ടിട്ടുണ്ട്. അസീമിനെ ആക്രമിച്ചവർ മദ്രസയിൽ അതിക്രമിച്ച് കടന്ന് സ്ഥിരമായി മദ്യവും മയക്ക് മരുന്നുമുപയോഗിക്കുന്നവരാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പല സന്ദർഭങ്ങളിലും ഈ പറയുന്ന ആളുകൾ മദ്രസയുടെ ഗ്രൗണ്ടിലേക്ക് മദ്യ കുപ്പികൾ എറിയാറുണ്ട്. പല തവണ ഈയനുഭവമുണ്ടെന്ന് ദൃക്‌സാക്ഷികൾ മാധ്യമ പ്രവർത്തകരോട് പറയുന്നു.
വളരെ നാളുകൾക്ക് മുൻപ് തന്നെ ബാൽമിക്കി ക്യാമ്പിലെ യുവാക്കളുടെ അതിക്രമം പൊലീസിനോട് റിപോർട്ട് ചെയ്തിരുന്നുവെന്ന് മദ്രസയിലെ അധ്യാപകരും വിദ്യാർത്ഥികളും പറയുന്നു.
‘പൊലീസ് വിഷയത്തിൽ ഒരു നടപടിയും എടുത്തില്ല, കൊലപാതകം നടക്കും വരെ പൊലീസ് ഈ വിഷയം അവഗണിച്ചു'; പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മദ്രസയിലെ ഒരു വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു.
‘ഏഴോളം ആളുകൾ എന്റെ അനിയനെ മരിക്കും വരെ മർദിച്ചു, അവർക്ക് ഞങ്ങളുടെ വസ്ത്രധാരണത്തോട് ദേഷ്യമായിരുന്നു, പലപ്പോഴും തലയിൽ തൊപ്പി ധരിക്കുമ്പോൾ അവർ പരിഹസിച്ചു, ഞങ്ങളുടെ നമസ്ക്കാരത്തോട് അവർ പലപ്പോഴും അപമര്യാദയായി പെരുമാറി'; അസീമിന്റെ മുതിർന്ന സഹോദരനും ഇതേ മദ്രസയിലെ പൂർവ വിദ്യാർത്ഥിയുമായ മുഹമ്മദ് മുസ്തഫ മാധ്യമ പ്രവർത്തകരോട് വികാര നിർഭരമായി പറഞ്ഞു.
ये à¤à¥€ पà¥�ें- അസീമിന്റെ മൃതദേഹം മദ്രസയില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ പൊലീസ് അനുമതി നല്‍കിയില്ല
‘ഒരു ദിവസം അസീമിനെ കൊല്ലുമെന്ന് അവർ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു, മദ്രസയുടെ പരിസരത്ത് വെച്ച് മദ്യം കഴിക്കുന്നതും ചീട്ട് കളിക്കുന്നതും തടഞ്ഞതോടെയാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കം. ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ളത് ഇവിടെ ചെയ്യും, നിങ്ങൾ ചെയ്യാൻ കഴിയുന്നത് ചെയ്യൂ എന്നായിരുന്നു അവരുടെ ഇതിനുള്ള പ്രതികരണം. സമീപത്ത് താമസിക്കുന്ന പലരും ഇത് തന്നെ അവരോട് സൂചിപ്പിച്ചിരുന്നു, പക്ഷെ അവർ ഞങ്ങളുടെ വാക്കുകൾ ചെവി കൊള്ളില്ല, മാനസികമായി തന്നെ ഞങ്ങളെ പീഡിപ്പിക്കും'; വ്യാഴാഴ്ച്ച നടന്ന സംഭവങ്ങളെ കുറിച്ച് ഭയപ്പാടോടയായിരുന്നു മുസ്തഫ പ്രതികരിച്ചത്.
‘ബാൽമികി ക്യാമ്പിൽ ഞങ്ങൾ എപ്പോഴൊക്കെ പോയിട്ടുണ്ടോ അപ്പൊയെല്ലാം അവർ ഞങ്ങളെ കളിയാക്കി, ഞങ്ങളുടെ മതത്തെ കളിയാക്കി, ഞങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുടിച്ചതിന് ശേഷം പലപ്പോഴും അവർ ഒഴിഞ്ഞ കുപ്പികൾ ഞങ്ങളുടെ ഹോസ്റ്റൽ മുറിക്കകത്തേക്ക് എറിഞ്ഞു, ഞങ്ങളുടെ ക്യാമ്പസിന് മതിലുകളില്ല, അത് കൊണ്ട് തന്നെ രാത്രി അവിടെ നിൽക്കുക പ്രയാസകരമാണ്. ഞങ്ങളുടെ പ്രിൻസിപ്പൽ വരെ ഒരവസരത്തിൽ ഡൽഹി പൊലീസിൽ പരാതി കൊടുത്തിരുന്നു. പക്ഷെ പൊലീസ് ഒന്നും തന്നെ ചെയ്തില്ല. എനിക്കറിയില്ല എന്ത് കൊണ്ടാണ് ഞങ്ങളെ അവർക്ക് ഇഷ്ടമല്ലാത്തതെന്ന്, ഞങ്ങൾ വേറെയായി നിങ്ങൾക്ക് തോന്നുന്നുണ്ടോ'; അസീമിന്റെ അടുത്ത സുഹൃത്തും സീനിയറുമായ മുഹമ്മദ് അനസ് സങ്കടത്തോട് കൂടി തന്നെ മാധ്യമ പ്രവർത്തകരോട് ചോദിക്കുന്നു.
1880 സ്ഥാപിച്ച മദ്രസയാണിത്. പക്ഷെ കഴിഞ്ഞ മുപ്പത് വർഷത്തോളമായുള്ളൂ മുഴുവൻ രീതിയിൽ പ്രവർത്തനം തുടങ്ങിയിട്ട്. ഇത് പോലൊരു സംഭവം ഇവിടെ മുൻപുണ്ടായിട്ടില്ല. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായിരുന്നു അസീം. ഇത്ര ചെറിയ പ്രായത്തിലെ അവൻ ഖുർആൻ മനഃപാഠമാക്കാൻ തുടങ്ങിയിരുന്നു.'; മദ്രസയുടെ പ്രധാനധ്യാപകനായ മുഹമ്മദ് ഐസാജ് വികാരഭരിതനായി മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങളുടെ മദ്രസയെ ലക്ഷ്യം വെക്കാൻ തുടങ്ങിയിട്ട് കുറച്ചധിക കാലമായി, അവർ അസീമിനെ മർദിക്കുമ്പോൾ ചുറ്റും കൂടി നിന്നവർ അവനെ കൊല്ലാൻ വേണ്ടി പ്രകോപിപ്പിച്ചു കൊണ്ടിരുന്നു, സരോജ് എന്ന സ്ത്രീ ഇനിയും കേസുകൾ കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി, ഇത് പേടിപ്പെടുത്തുന്ന അനുഭവമാണ്, ഞങ്ങൾ ഞങ്ങളുടെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തെ കുറിച്ചാണ് ഭയപ്പെടുന്നത്, ഈയൊരു സംഭവം വിദ്യാർത്ഥികളെ വളരെയധികം ഭയപെടുത്തിയിട്ടുണ്ട് '; ഐസാജ് പറയുന്നു.
കഴിഞ്ഞ 40 കൊല്ലമായി ഞാൻ ഇവിടെ താമസിക്കുകയാണ്, വിവിധ സംസ്ഥാനങ്ങളിലുള്ള 50 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് നാല് കുട്ടികൾ സംഭവം നടക്കുന്ന സമയത്ത് ക്യാമ്പസിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു, ആ സമയത്താണ് ബാൽമിക്കി ക്യാമ്പിലുള്ള സരോജ് എന്ന പേരുള്ള സ്ത്രീ നാല് യുവാക്കളെയും കൂട്ടി കുട്ടികളെ കല്ലെറിയാൻ തുടങ്ങിയത്. അക്രമത്തിനിടയിൽ അവർ അസീമിന്റെ കഴുത്തിന് പിടിക്കുകയൂം അടുത്തുള്ള ബൈക്കിന് മുകളിലേക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് അസീം മരണപെട്ടു. ഈ പറഞ്ഞ സരോജ് എന്ന സ്ത്രീ വീണ്ടും ഭീഷണിപ്പെടുത്തുകയും ഞങ്ങൾക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാനാവില്ല എന്ന് കൈ മലർത്തുകയും ചെയ്തു'; മദ്രസയുടെ സൂപ്പർ വൈസർ ആയി പ്രവർത്തിക്കുന്ന മൗലാന മുഹമ്മദ് അലി ജൗഹർ നടന്നത് ഒാര്‍ത്തെടുത്ത് പറയുന്നു.
കഴിഞ്ഞ ദസറ ആഘോഷങ്ങളുടെ സമയത്ത് ബാൽമിക്കി ക്യാമ്പിൽ നിന്നുള്ള സരോജയും വേറെ കുറച്ച് പേരും മദ്രസയുടെ അകത്ത് കയറി ഭയപ്പെടുത്തുന്ന രീതിയിൽ രാവണയുടെ കോലം കത്തിച്ചിരുന്നതായി മൗലാന ജൗഹർ പറയുന്നു. നേരത്തെ പൊലീസിന് കേസ് കൊടുത്ത സന്ദർഭത്തിൽ ഇനി മേലിൽ ക്യാമ്പസിലേക്ക് മദ്യ കുപ്പികൾ എറിയില്ലെന്ന് വാക്കാൽ ബാൽമികി ക്യാംപിലുള്ളവർ ഒപ്പിട്ട് നൽകിയിരുന്നു, അതിനെല്ലാം പ്രതികാരമെന്ന രീതിയിലാണ് പുതിയ സംഭവങ്ങളെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
അതേ സമയം സംഭവം നടന്ന രാത്രി മൂന്ന് മണിക്ക് തന്നെ കൊലപാതകത്തിൽ പങ്കുള്ള പ്രായപൂർത്തിയാകാത്ത നാല് ആൺ കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐ.പി.സി സെക്ഷൻ 302 കൊലപാതകത്തിനുള്ള വകുപ്പോടെയാണ് പൊലീസ് ഇവരെ പിടികൂടിയിട്ടുള്ളത്. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നാണ് റിപോർട്ടുകൾ പറയുന്നത്.
‘അസീം കൂട്ടത്തിൽ പ്രായം കുറഞ്ഞവനായത് കൊണ്ട് തന്നെ ഞങ്ങളുടെ ഹൃദയത്തോട് ഏറ്റവും ചേർന്നിരുന്നത് അവനായിരുന്നു. ഇനി എപ്പോൾ മേവാത്തിലേക്ക് മടങ്ങുമെന്ന് ഒരു നിശ്ചയവുമില്ല. ഞാനെന്ത് പറഞ്ഞ് ഇനി അവന്റെ ഉമ്മയെ ആശ്വസിപ്പിക്കും? എനിക്ക് എന്റെ മകനെ എന്തിനാണെന്നറിയാതെ നഷ്ടമായിരിക്കുന്നു, എങ്ങനെയാണ് ഒരാൾക്ക് ഒരു കുഞ്ഞിനെ കൊല്ലാൻ സാധിക്കുക?’; അസീമിന്റെ ഉപ്പ ഖലീൽ കണ്ണീരോടെ മാധ്യമ പ്രവർത്തകരോട് ചോദിക്കുന്നു.
മുൻപ് ബാൽമിക്കി ക്യാമ്പിലുള്ള ചിലർ മദ്രസയുടെ മതിൽ കടന്ന് മദ്യ കുപ്പികൾ വലിച്ചെറിയുകയും വിദ്യാർത്ഥികളെ അവഹേളിക്കുകയും ചെയ്തതായി ബാൽമിക്കി ക്യാമ്പിൽ തന്നെ ജനിച്ച് വളർന്ന അമീർ തുറന്ന് സമ്മതിക്കുന്നു. മദ്രസയിലുള്ള മുസ്‌ലിം സഹോദരങ്ങൾ അവരുടെ പെരുമാറ്റത്തിൽ ഭയപ്പാടോടെ ആയിരുന്നു ജീവിച്ചിരുന്നെതെന്നും അമീർ പറഞ്ഞു. ‘അവരോട് മദ്രസയുടെ ക്യാമ്പസിനകത്ത് വെച്ച് മദ്യം കഴിക്കരുതെന് ഞാനും പറഞ്ഞിരുന്നു, പക്ഷെ അവർ എന്റെ വാക്കുകളും ചെവി കൊണ്ടില്ല'; അമീർ പറയുന്നു.