അസീമിന്റെ മൃതദേഹം മദ്രസയില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ പൊലീസ് അനുമതി നല്‍കിയില്ല
|ഡല്‍ഹിയില്‍ കുട്ടികള്‍ മര്‍ദ്ദിച്ച് കൊന്ന എട്ടുവയസ്സുകാരന് അസീമിന്റെ മൃതദേഹം സംസ്കരിച്ചത് പൊതുദര്‍ശനം അനുവദിക്കാതെ
ക്രമസമാധാന പ്രശ്നം ഉന്നയിച്ച് ഡല്‍ഹി പോലീസ് അസീമിന്റെ ജന്മസ്ഥലമായ മേവാത്തില്‍ സംസ്കരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
കളിസ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് നാല് കുട്ടികള്‍ ചേര്‍ന്ന് അസീമിനെ മര്‍ദ്ദിച്ച് കൊന്നത്. ഡല്‍ഹിയിലെ മാളവിയ നഗര്‍ ബീഗംപുരിയിലെ മദ്രറസക്ക് മുന്നിലായിരുന്നു സംഭവം. അസീമും സഹപാഠികളും കളിക്കുന്നതിനിടെ മറ്റുള്ളവര്‍ എത്തുകയും കളിസ്ഥലം ഒഴിയാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റതാണ് അസീമിന്റെ മരണകാരണം.
ये à¤à¥€ पà¥�ें- മദ്രസാ വിദ്യാര്‍ഥിയെ അടിച്ചുകൊന്ന നാലു കുട്ടികള്‍ അറസ്റ്റില്‍
ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പേ തന്നെ മരണം സംഭവിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ മൃതദേഹം മദ്രസയില്‍ പൊതുദര്‍ശനത്തിന് വക്കാന്‍ ഡല്‍ഹി പോലീസ് അനുവദിച്ചില്ല. ക്രമസമാധാന പ്രശ്നം ഉന്നയിച്ച പോലീസ് മൃതദേഹം മേവാത്തില്‍ സംസ്കരിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ബീഗംപൂര്‍ ജാമിഅ ഫരീദയയോട് ചേര്‍ന്നുള്ള പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ക്കായി നിരവധി പേര് എത്തിയിരുന്നു. കേസില്‍ പ്രതികളായ കുട്ടികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.