India
“ഒരു മൗലികാവകാശത്തിന് മറ്റൊരു മൗലികാവകാശത്തെ ഹനിക്കാനാവില്ല”; ശബരിമല വിഷയത്തില്‍ ജെയ്റ്റ്‌ലി 
India

“ഒരു മൗലികാവകാശത്തിന് മറ്റൊരു മൗലികാവകാശത്തെ ഹനിക്കാനാവില്ല”; ശബരിമല വിഷയത്തില്‍ ജെയ്റ്റ്‌ലി 

Web Desk
|
28 Oct 2018 8:34 AM GMT

മതപരമായ ചടങ്ങുകളില്‍ തുല്യനീതി മാനദണ്ഡം മുന്നോട്ട് വെക്കാന്‍ കഴിയില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. മതചടങ്ങുകള്‍ക്ക് തുല്യനീതി മാനദണ്ഡം പരിഗണിക്കാനാകില്ല. ഒരു മൌലിക അവകാശത്തിന് മറ്റൊരു മൌലിക അവകാശത്തെ ഹനിക്കാന്‍ കഴിയില്ലെന്നും അരുണ്‍ ജയ്റ്റിലി പറഞ്ഞു.

നടപ്പാക്കാന്‍ കഴിയുന്ന ഉത്തരവുകളെ കോടതി നല്‍കാവൂ എന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് വിധിക്കെതിരെ ജെയ്റ്റിലിയും രംഗത്ത് വന്നത്. എല്ലാ അവകാശങ്ങളും തുല്യനീതിയുടെ മാനദണ്ഡം വച്ചാണ് പരിഗണിക്കുന്നത്. എന്നാല്‍ മതപരമായ ആചാരങ്ങളില്‍ തുല്യനീതി മാനദണ്ഡമാക്കാന്‍ കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഒരു അവകാശം മറ്റൊരു അവകാശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അരുണ്‍ ജെയ്റ്റിലി പറഞ്ഞു.

ഭരണഘടനവാദികള്‍ക്ക് ആദ്യം ഭരണഘടനയും പിന്നീട് ദൈവവുമാണ്. എന്നാല്‍ ഭക്തന്‍മാര്‍ വിചാരിക്കുന്നത് ദൈവത്തിന് ശേഷമാണ് ഭരണഘടനയെന്നാണ്. സാമൂഹ്യമാറ്റങ്ങള്‍ സ്വാഭാവികമായി സംഭവിക്കേണ്ടതാണെന്നും അത് സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിക്കണ്ടതെല്ലെന്നും ജെയ്റ്റ്‍ലി വ്യക്തമാക്കി.

Similar Posts