India
ചന്ദ്രബാബു നായിഡു എന്‍.ഡി.എ ഇതര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
India

ചന്ദ്രബാബു നായിഡു എന്‍.ഡി.എ ഇതര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
28 Oct 2018 6:10 AM GMT

ബി.എസ്‍.പി അധ്യക്ഷ മായാവതി, അരവിന്ദ് കെജ്‍രിവാള്‍ അടക്കമുള്ളവരെയാണ് ചന്ദ്രബാബു നായിഡു കണ്ടത്.

എന്‍.ഡി.എ ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്‍മാരുമായി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി. ബി.എസ്‍.പി അധ്യക്ഷ മായാവതി, അരവിന്ദ് കെജ്‍രിവാള്‍ അടക്കമുള്ളവരെയാണ് ചന്ദ്രബാബു നായിഡു കണ്ടത്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ആന്ധ്ര മുഖ്യമന്ത്രി ഉന്നയിച്ചു.

ബി.എസ്.പി അധ്യക്ഷ മായാവതി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, ശരത് യാദവ്, ഫറൂഖ് അബ്ദുള്ള തുടങ്ങി നിരവധി എന്‍.ഡി.എ ഇതര നേതാക്കളുമായാണ് ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ചന്ദ്രബാബു നായിഡു, രാജ്യത്തെ ജനാധിപത്യം അപകടത്തില്‍ ആണെന്നും പറഞ്ഞു. കൂട്ടുകക്ഷി സര്‍ക്കാര്‍ ആണെങ്കിലും നല്ലൊരു നേതാവുണ്ടെങ്കില്‍ രാജ്യത്തെ വികസനത്തിലേക്ക് നയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുമായി വേര്‍പിരിഞ്ഞതിന് ശേഷം മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്തരത്തില്‍ മറ്റ് രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്താന്‍ ചന്ദ്രബാബു നായിഡു മുന്‍കൈ എടുക്കുന്നത്. ആന്ധ്ര പ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കില്ലെന്ന കാരണത്താല്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ടി.ഡി.പി എന്‍.ഡി.എ വിട്ടത്.

Similar Posts