മോദിയുടെ ക്ഷണം നിരസിച്ചു; ട്രംപ് റിപ്പബ്ളിക് ദിനാഘോഷത്തിന് വരില്ല
|കഴിഞ്ഞ ആഗസ്റ്റിലാണ് റിപ്പബ്ലിക് ദിന പരേഡില്‍ പെങ്കടുക്കാന്‍ ഇന്ത്യയുടെ ക്ഷണം ട്രംപിന് ലഭിച്ചുവെന്ന വിവരം അമേരിക്കന്‍ അധികൃതര്‍ പരസ്യപ്പെടുത്തിയത്.
ഇന്ത്യയുടെ 70ാം റിപ്പബ്ലിക് ദിനാഘാഷ പരിപാടികളില്‍ മുഖ്യാഥിതിയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് സൂചന. ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇക്കാര്യം അമേരിക്കന്‍ അധികൃതര്‍ അറിയിച്ചുവെന്നാണ് വിവരം.
കഴിഞ്ഞ ആഗസ്റ്റിലാണ് റിപ്പബ്ലിക് ദിന പരേഡില്‍ പെങ്കടുക്കാന്‍ ഇന്ത്യയുടെ ക്ഷണം ട്രംപിന് ലഭിച്ചുവെന്ന വിവരം അമേരിക്കന്‍ അധികൃതര്‍ പരസ്യപ്പെടുത്തിയത്. ക്ഷണം ലഭിച്ചുവെന്ന് അറിയിച്ചിരുന്നുവെങ്കിലും വരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പിന്നീട് മാത്രമേ ഉണ്ടാവുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. അതേസമയം, ക്ഷണം നിരസിക്കാനുള്ള കാരണമെന്താണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. പരിപാടിയില്‍ എത്താന്‍ സാധിക്കാത്തതില്‍ ക്ഷമ പറഞ്ഞാണ് അജിത് ഡോവലിന് കത്ത് നല്‍കിയിരിക്കുന്നത്.
അതേ സമയം, ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ ചില പ്രശ്നങ്ങള്‍ നില നില്‍ക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് ട്രയംഫ് 400 മിസൈലുകള്‍ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനം അമേരിക്കയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു.