India
രാകേഷ് അസ്താനയെ നവംബര്‍1 വരെ  അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി
India

രാകേഷ് അസ്താനയെ നവംബര്‍1 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി

Web Desk
|
29 Oct 2018 11:23 AM GMT

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാപാരി മോയിൻ ഖുറേഷിയുടെ പേര് പരാമർശിക്കാതിരിക്കാൻ അസ്താന രണ്ടുകോടി കൈക്കൂലി കൈപ്പറ്റിയെന്നാണ് കേസ്.

സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ നവംബര്‍ ഒന്നുവരെ അറസ്റ്റു ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി. സി.ബി.ഐക്ക് മറുപടി സമര്‍പ്പിക്കാനുള്ള സമയവും നവംബര്‍ ഒന്നുവരെ നീട്ടി നല്‍കി.

അസ്താനക്ക് എതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റിയതും ആരോപണങ്ങളില്‍ സി.വി.സി അന്വേഷണം തുടരുന്നതും സി.ബി.ഐ കോടതിയില്‍ ചൂണ്ടിക്കാട്ടി.

തനിക്കെതിരായി സമർപ്പിച്ചിട്ടുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അസ്താന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ഹർജി പരിഗണിച്ച കോടതി ഇനി കേസ് പരിഗണിക്കും വരെ അസ്താനയെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശിച്ചിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാപാരി മോയിൻ ഖുറേഷിയുടെ പേര് പരാമർശിക്കാതിരിക്കാൻ അസ്താന രണ്ടുകോടി കൈക്കൂലി കൈപ്പറ്റിയെന്നാണ് കേസ്.

Similar Posts