India
#MeToo ടാറ്റാ സൺസ് സുശീൽ സേത്തുമായുള്ള കരാര്‍ അവസാനിപ്പിച്ചു
India

#MeToo ടാറ്റാ സൺസ് സുശീൽ സേത്തുമായുള്ള കരാര്‍ അവസാനിപ്പിച്ചു

Web Desk
|
29 Oct 2018 6:14 AM GMT

സംവിധായിക നടാഷ റാത്തോഡ്​, ​മാധ്യമ പ്രവർത്തക മന്ദാകിനി ഗഹ്​ലോത്​, എഴുത്തുകാരി ഇഷിത യാദവ്​, മോഡൽ ദിയാന്ദ്ര സോറസ് എന്നിവരും​ പേര്​ വെളിപ്പെടുത്താത്ത ഒരു സ്ത്രീയുമായിരുന്നു സേത്തിനെതിരെ ആരോപണം

മീടൂ ആരോപണങ്ങളെ തുടർന്ന് ടാറ്റാ സൺസ് അവരുടെ ബ്രാന്റ് കൺസൾട്ടന്റ് സുശീൽ സേത്തിനെ സേവനത്തിൽ നിന്നും നീക്കി. സിനിമാ സംവിധായികയും വ്യവസായിയുമായ നടാഷ റാത്തോഡ്, മാധ്യമ പ്രവർത്തക മന്ദാകിനി ഗഹ്ലോത്, എഴുത്തുകാരി ഇഷിത യാദവ്, മോഡൽ ദിയാന്ദ്ര സോറസ് എന്നിവരും പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയുമായിരുന്നു സേത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

സുശീൽ സേത്തുമായുള്ള കരാർ ഈ വർഷം നവംബർ 31ന്
അവസാനിക്കാനിരിക്കെയാണ് ടാറ്റാ സൺസിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങൾ സേത്തിന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. മീടൂ ആരോപണങ്ങൾ ഉയർന്നതിന് ശേഷം ടാറ്റാ സൺസ് സേത്തുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു. ഏജൻസി മുഖാന്തരമാണ് കരാർ ഉണ്ടാക്കിയത്. അതിനാൽ സുശീൽ സേത്തുമായുള്ള കരാർ പെട്ടെന്ന് നിർത്താൻ സാധ്യമല്ലെന്ന് ടാറ്റാ സൺസ് മുമ്പ് ട്വീറ്റ് ചെയ്തിരുന്നു.

സേത്ത് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചെന്നും കാണിച്ച് വിവിധ മേഖലകളിലുള്ള സ്ത്രീകളാണ് രംഗത്ത്
വന്നത്. സേത്ത് അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും ചിലർ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. സേത്തിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും സ്ത്രീ
സുരക്ഷക്ക് പ്രാധാന്യം നൽകുന്ന കമ്പനി എന്ന നിലക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും ടാറ്റാ സൺസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Similar Posts