India
India
ദേവേന്ദ്ര കുമാറിന് ജാമ്യം
|31 Oct 2018 11:38 AM GMT
ഡല്‍ഹി പട്യാല ഹൌസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സി.ബി.ഐ സ്പെഷ്യല്‍ ഡയക്ടര്‍ രാകേഷ് അസ്താനയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഡെപ്യൂട്ടി എസ്.പി ദേവേന്ദ്ര കുമാറിന് ജാമ്യം ലഭിച്ചു. ഡല്‍ഹി പട്യാല ഹൌസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
50,000 രൂപയും ആള്‍ജാമ്യവും നല്‍കണം. ജാമ്യം നല്കുന്നതില് എതിര്‍പ്പില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 15 നാണ് ഹൈദരാബാദ് വ്യവസായി സതീഷ് സനയുടെ മൊഴി പ്രകാരം സി.ബി.ഐ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. മോയിന്‍ ഖുറേഷി കേസില്‍ അസ്താനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ അംഗമായിരുന്നു ദേവേന്ദ്ര കുമാര്‍.