India
താനും യു.എസ് മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്ന് അക്ബര്‍
India

താനും യു.എസ് മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്ന് അക്ബര്‍

Web Desk
|
2 Nov 2018 11:46 AM GMT

അക്ബര്‍ മാനസികമായും വൈകാരികമായും ശാരീരികമായും തന്നെ തകര്‍ത്തുകളഞ്ഞെന്നായിരുന്നു അമേരിക്കയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഉന്നയിച്ച ബലാത്സംഗ ആരോപണം നിഷേധിച്ച് മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍. താനും ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണെന്നാണ് അക്ബറിന്റെ വിശദീകരണം.

"1994 കാലഘട്ടത്തിലാണ് മാധ്യമപ്രവര്‍ത്തകയുമായി ബന്ധമുണ്ടായിരുന്നത്. മാസങ്ങളോളം ആ ബന്ധം നിലനിന്നു. എന്നാല്‍ വ്യക്തിജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടായതോടെ ബന്ധം അവസാനിച്ചു. നല്ല രീതിയിലല്ല ബന്ധം അവസാനിച്ചത്", എന്നാണ് അക്ബറിന്‍റെ വിശദീകരണം.

അക്ബറിനെതിരായ ആരോപണങ്ങളില്‍ ഇതുവരെ നിശബ്ദയായിരുന്ന ഭാര്യ മല്ലിക ഇത്തവണ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകയുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നു അതെന്നും ആ ബന്ധം തങ്ങളുടെ വീട്ടില്‍ കലഹമുണ്ടാക്കിയെന്നും മല്ലിക പ്രതികരിച്ചു. പിന്നീട് കുടുംബത്തിന് പ്രാധാന്യം നല്‍കി അക്ബര്‍ ആ ബന്ധം അവസാനിപ്പിച്ചതാണെന്നും മല്ലിക പറഞ്ഞു.

ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യുന്ന കാലത്ത് അക്ബര്‍ മാനസികമായും വൈകാരികമായും ശാരീരികമായും തന്നെ തകര്‍ത്തുകളഞ്ഞെന്നായിരുന്നു ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍. ഏഷ്യന്‍ ഏജില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തനിക്ക് 22 വയസ്സായിരുന്നു. ഓഫീസിലും പുറത്തും വെച്ച് അക്ബര്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. ജയ്പൂരിലെ ഹോട്ടലില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നും മാധ്യമപ്രവര്‍ത്തക വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

Similar Posts