India
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം;പരിഹാര നടപടികൾ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍
India

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം;പരിഹാര നടപടികൾ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍

Web Desk
|
2 Nov 2018 2:45 AM GMT

നവംബര്‍ 10 വരെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തിൽ പരിശോധന തുടരും. ദീപാവലി കൂടി എത്തുന്നതോടെ വരും ദിവസങ്ങളിൽ മലീനീകരണം കൂടുമെന്നാണ് വിവരം.

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാര നടപടികൾ ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍‍. നവംബര്‍ 10 വരെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തിൽ പരിശോധന തുടരും. ദീപാവലി കൂടി എത്തുന്നതോടെ വരും ദിവസങ്ങളിൽ മലീനീകരണം കൂടുമെന്നാണ് വിവരം.

ഡല്‍ഹിയില്‍ വായു നിലവാര സൂചിക 400 കടന്നു. അതീവ ഗുരുതരാവസ്ഥയിലാണ് അന്തരീക്ഷം. നിരോധനമുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള കാർഷിക അവശിഷ്ടങ്ങൾ കത്തിക്കല്‍ തുടരുകയാണ്. ശൈത്യകാലം അനുദിനം ശക്തമാക്കുന്നതോടെ ശ്വസിക്കുന്നതിനുപോലും ബുദ്ധിമുട്ടനുഭവപ്പെടുകയാണ്. ദീപാവലി എത്തുന്നതോടെ പ്രശ്നം രൂക്ഷമാകുമെന്നതിനാല്‍ ഇത്തവണ മലിനീകരണം കുറഞ്ഞ പടക്കം മാത്രം ഉപയോഗിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

മലിനീകരണം തടയാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ദൌത്യസേനയുടെ പരിശോധന തുടരുകയാണ്. 44 സംഘങ്ങളായി തിരിഞ്ഞ ഉദ്യോഗസ്ഥര്‍ വായു മലിനീകരണം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കും. വനം പരിസ്ഥിതി മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ് ,ഡൽഹി മെട്രോ യെിൽ കോർപ്പറേഷൻ തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ, പഴയ വാഹനങ്ങളുടെ ഉപയോഗം തുടങ്ങിയവ നേരത്തെ തന്നെ വിലക്കിയിരുന്നു.

Related Tags :
Similar Posts