India
പാവപ്പെട്ടവര്‍ക്കും ആരോഗ്യ സേവനം ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന ആശുപത്രിയുമായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്‍
India

പാവപ്പെട്ടവര്‍ക്കും ആരോഗ്യ സേവനം ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന ആശുപത്രിയുമായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്‍

Web Desk
|
3 Nov 2018 6:49 AM GMT

ആസ്റ്റർ ഡി.എം ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി. 

ഡല്‍ഹിയിലെ താഴെ തട്ടിലുള്ളവര്‍ക്കും ആരോഗ്യ സേവനം ഉറപ്പാക്കാന്‍ സഞ്ചരിക്കുന്ന ആശുപത്രിയുമായി ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്‍. ആസ്റ്റർ ഡി.എം ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി. മൊബൈൽ മെഡിക്കൽ വാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്
കേജ്‍രിവാൾ ഫ്ലാഗ് ഓഫ് ചെയ്തു. പ്രാഥമിക ചികിത്സ ഉറപ്പാക്കുന്നതിനാവശ്യമായ സര്‍വ്വ സജ്ജീകരണങ്ങളും സഞ്ചരിക്കുന്ന ആശുപത്രിയിലുണ്ട്.

ഇതിന് പുറമേ ആസ്റ്റർ ആശുപത്രികളിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിക്കും. ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് ആസ്റ്റർ വളണ്ടിയർമാർ ആധുനിക ചികിത്സ നൽകും. ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ ഡൽഹിയിൽ സ്
ഥാപിച്ച അൽശിഫ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് കീഴിലായിരിക്കും പദ്ധതി. മൊഹല്ല ക്ലിനിക്കുകൾ, പോളിക്ലിനിക്കുകൾ തുടങ്ങിയ സർക്കാറര്‍ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതാണ് മൊബൈൽ മെഡിക്കൽ സർവീസെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കേജ്‍രിവാൾ പറഞ്ഞു.

ചേരികളക്കമുള്ള മേഖലകളില്‍ ആഴ്ചയിലൊരിക്കല്‍ സേവനം ലഭ്യമാക്കുമെന്ന് ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. അടിയന്തര ചികിത്സ ആവശ്യമായവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുങ്ങിയിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഫൌണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങിൽ ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ മമ്മുണ്ണി മൗലവി, ആസ്റ്റർ ഡി.എം
ഫൗണ്ടേഷൻ സി.എസ് .ആർ പി.എ ജലീൽ, അൽശിഫ ഡയറക്
ടർ അബ്ദുൽ നാസർ, സി.ഇ.ഒ പി.കെ നൗഫൽ, തുടങ്ങിയവർ പങ്കെടുത്തു.

Similar Posts