India
കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടിങ്ങ് പുരോഗമിക്കുന്നു, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അഗ്നിപരീക്ഷ  
India

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടിങ്ങ് പുരോഗമിക്കുന്നു, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അഗ്നിപരീക്ഷ  

Web Desk
|
3 Nov 2018 6:54 AM GMT

കര്‍ണാടകയില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂറില്‍ 6 ശതമാനം പോളിങ്ങ് ആണ് രേഖപ്പെടുത്തിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ ഉപതെരഞ്ഞെടുപ്പായതിനാല്‍ ഇരുകൂട്ടര്‍ക്കും അഗ്നിപരീക്ഷയായിരിക്കും.

ഉപതെരഞ്ഞെടുപ്പ് 2019 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പടിവാതിലാണെന്നും ദേശീയ തലത്തിലും ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം രൂപീകരിക്കുമെന്നും ഇരുകൂട്ടരും പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. എന്നാല്‍, കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് പൊതുതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാത്രമേ ആയുസ്സുള്ളൂ എന്നാണ് ബി.ജെ.പിയുടെ നിലപാട്.

ബല്ലാരി, ശിവമോഗ, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രാമനഗര, ജാംകണ്ഡി നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 6450 പോളിങ്ങ് സ്‌റ്റേഷനുകളിലായി 54,54,275 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക. വൈകുന്നേരം 6 മണി വരെയാണ് പോളിങ്ങ്.

Similar Posts