രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക; തെലങ്കാന ബി.ജെ.പിയില്‍ പൊട്ടിത്തെറി
|നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തെലങ്കാന ബി.ജെ.പിയില്‍ പൊട്ടിത്തെറി. നിസാമാബാദിലെ ബി.ജെ.പി ഓഫീസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തെലങ്കാന ബി.ജെ.പിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്ത പാര്‍ട്ടി വക്താവിന്റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നിസാമാബാദിലെ ബി.ജെ.പി ഓഫീസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
അടുത്ത മാസം 7നു നടക്കുന്ന തെലങ്കാന നിയമസഭ തെരെഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നലെയാണ് പാര്‍ട്ടിയില്‍ കലാപം ആരംഭിച്ചത്. സീറ്റ് നിഷേധിക്കപ്പെട്ട് മുതിര്‍ന്ന നേതാവും സംസ്ഥാന വക്താവുമായ കെ നരേഷിന്റെ നേതൃത്വത്തില്‍ സംസ്ഥന കമ്മിറ്റി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേച്ചു.
സെറിലിങ്കപ്പള്ളി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതാണ് നരേഷിനേയും അനുകൂലികളെയും ചൊടിപ്പിച്ചത്. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച യോഗനന്ദിന്റെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. 3 ദിവസ മുമ്പ് മാത്രം പര്ട്ടിയിലെത്തിയ ആളാണ് യോഗാനന്ദ് എന്നാണ് നരേഷ് അനുകൂലികളുടെ ആരോപണം. നിസാമബാദ് അര്‍ബന്‍ മണ്ഡലത്തില്‍ സൂര്യനന്ദഗുപ്തയെ ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. നിസാമബാദ് പാര്‍ട്ടി ഓഫീസ് ഗുപ്ത അനുകൂലികള്‍ ആക്രമിച്ചു.
രണ്ടാം ഘട്ടത്തില്‍ 28 മണ്ഡലങ്ങളിലെ സ്ഥാനര്ത്ഥികളെയാണ് ബി.ജെ.പി പ്രഖ്യാപിട്ടത്. ഇതില്‍ 2 മുസ്ലിംകളും ഉള്‍പ്പെടുന്നു. അക്ബറുദീന് ഒവൈസിയുടെ എം.വൈ.എം പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലാണ് ഇവര്‍ മത്സരിക്കുക.