India
പാമ്പ് കടിയേറ്റ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി
India

പാമ്പ് കടിയേറ്റ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി

Web Desk
|
4 Nov 2018 7:16 AM GMT

യു.പിയില്‍ ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ആശുപത്രി ജീവനക്കാരന്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്

ഉത്തര്‍പ്രദേശില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ആശുപത്രി ജീവനക്കാരന്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

പാമ്പ് കടിയേറ്റ് കഴിഞ്ഞ അ‌ഞ്ച് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി. രാത്രിയില്‍ യൂണിഫോമിട്ട ആള്‍ എത്തി നിര്‍ബന്ധപൂര്‍വം ഇഞ്ചക്ഷന്‍ നല്‍കാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ അഞ്ച് പേര്‍ ചേര്‍ന്ന് കെട്ടിയിട്ടശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

കുട്ടിയുടെ മുത്തശ്ശിയാണ് സംഭവം ഡോക്ടര്‍മാരെയും പോലീസിനെയും അറിയിച്ചത്. യൂണിഫോം ഇട്ട ആള്‍ ആശുപത്രി ജീവനക്കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റ് നാല് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.

തീവ്രപരിചരണവിഭാഗത്തില്‍ സംഭവസമയത്ത് പെണ്‍കുട്ടി മാത്രമേ ചികിത്സക്കായി ഉണ്ടായിരുന്നുള്ളു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദ അന്വേഷണത്തിനായി കണ്ടെടുത്തു. രണ്ടാഴ്ച മുമ്പ് ഉത്തര്‍പ്രദേശിലെ ബാഗ്പതിലെ ആശുപത്രിയില്‍ വച്ച് വാര്‍ഡ് ബോയിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തിരുന്നു.

Similar Posts