India
‘മോദിനോമിക്സ്’ രാജ്യത്തിന്റെ ഖജനാവ് കാലിയാക്കിയെന്ന് രാഹുല്‍ ഗാന്ധി
India

‘മോദിനോമിക്സ്’ രാജ്യത്തിന്റെ ഖജനാവ് കാലിയാക്കിയെന്ന് രാഹുല്‍ ഗാന്ധി

Web Desk
|
6 Nov 2018 3:39 PM GMT

ആർ.ബി.എെയുടെ കരുതൽ ധനശേഖരത്തിൽ നിന്നും മുന്നര ലക്ഷം കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രസർക്കാറിന്റെ നടപടിയെ പരിഹസിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ ‘കിടിലൻ’ സാമ്പത്തിക നയങ്ങൾ രാജ്യത്തിന്റെ ഖജനാവ് കാലിയാക്കിയതായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ
ഗാന്ധി. ആർ.ബി.എെയുടെ കരുതൽ ധനശേഖരത്തിൽ നിന്നും മുന്നര ലക്ഷം കോടി രൂപ ആവശ്യപ്പെട്ട കേന്ദ്രസർക്കാറിന്റെ നടപടിയെ പരിഹസിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

അടിയന്തര സാഹചര്യങ്ങളില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ ഇടപെടാനുള്ള ആര്‍.ബി.ഐയുടെ ശേഷിയുമായി നേരിട്ട് ബന്ധപ്പെട്ടതാണ് കരുതല്‍ ധനം. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടയാളം കൂടിയാണിത്. നിലവില്‍ 9.59 ലക്ഷം കോടിയാണ് കരുതല്‍ ധനമായി ആര്‍.ബി.ഐ നീക്കിവെച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് സർക്കാർ 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടത്. എന്നാൽ കരുതൽ ധനശേഖരത്തിൽ നിന്ന് പണം അനുവദിക്കുന്നത് സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാക്കുമെന്ന് ആർ.ബി.എെ പറഞ്ഞു.

മോദിയുടെ ‘സാമ്പത്തിക സിദ്ധാന്തങ്ങൾ’ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വരുത്തി വെച്ച ദുരിതം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് സർക്കാർ. പരമോന്നത ബാങ്കിന്റെ പരമാധികാരത്തിൽ കെെകടത്തുന്ന കേന്ദ്രത്തിന്റെ നടപടികൾ വലിയ പ്രത്യാഘാതത്തിന് വഴി വെക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തെ, കേന്ദ്രസർക്കാറിന്റെ അമിതമായ ഇടപെടൽ ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന ആർ.ബി.എെ ഡപ്യൂട്ടി ഗവർണറുടെ പ്രസ്താവനയെ തുടർന്ന് കേന്ദ്രവും ആർ.ബി.എെയും തമ്മിലെ ഭിന്നത മറ നീക്കി പുറത്ത് വന്നിരുന്നു.

Similar Posts