‘നിരോധിച്ച നോട്ടുകൾ നശിപ്പിക്കാന്‍ എത്ര രൂപ ചെലവായി ?’ ചോദ്യത്തിന് മറുപടിയില്ലാതെ ആര്‍.ബി.ഐ
|മധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗൗഡ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ചെലവായ തുക സംബന്ധിച്ച വിവരങ്ങൾ നല്‍കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
നോട്ട് നിരോധനത്തിലൂടെ ബാങ്കുകളിൽ തിരിച്ചെത്തിയ പഴയ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നശിപ്പിച്ചതിന് എത്ര തുക ചെലവായി എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ലാതെ ആര്‍.ബി.ഐ. മധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗൗഡ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ചെലവായ തുക സംബന്ധിച്ച വിവരങ്ങൾ നല്‍കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തിയെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ ആര്‍.ബി.ഐ വെളിപ്പെടുത്തിയിരുന്നു. ഈ നോട്ടുകള്‍ 2018 മാർച്ചില്‍ നശിപ്പിച്ചതായി വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ആര്‍.ബി.ഐ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ 10,720 കോടിയോളം രൂപയുടെ നോട്ടുകള്‍ ഇനിയും ബാങ്കിംങ് സിസ്റ്റത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് ചന്ദ്രശേഖർ ഗൗഡിന് നല്‍കിയ മറുപടിയില്‍ ആര്‍.ബി.ഐ പറയുന്നത്. ആർ.ബി.ഐയുടെ കറൻസി മാനേജ്‌മെന്റ് ഡിപ്പാർട്മെന്റാണ് ഈ മറുപടി നൽകിയിരിക്കുന്നത്.
ये à¤à¥€ पà¥�ें- നവംബര്‍ 8ന് കിട്ടിയ ‘എട്ടിന്റെ പണി’
2016 നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി 500, 1000 രൂപാ നോട്ടുകൾ നിരോധിക്കുമ്പോൾ 15,41,793 കോടി രൂപയുടെ നോട്ടുകളാണ് സർക്കുലേഷനിൽ ഉണ്ടായിരുന്നത്. ഇതില്‍ 15,31,073 കോടി രൂപയുടെ നോട്ടുകളും തിരിച്ചെത്തിയിരുന്നു.