ബി.ജെ.പി വിരുദ്ധ മുന്നണി ലക്ഷ്യവുമായി സ്റ്റാലിൻ-നായിഡു കൂടികാഴ്ച
|രാജ്യത്ത് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായിരുന്നു നായിഡു- സ്റ്റാലിൻ കൂടി കാഴ്ച. ആൾവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിൽ നടന്ന ചർച്ച ഒരു മണിക്കൂർ നീണ്ടു.
ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന് പൂർണ പിന്തുണയുമായി ഡി.എം.കെ. പ്രതിപക്ഷ സഖ്യത്തിന്റെ തുടർ പ്രവർത്തനങ്ങൾ ആലോചിക്കാൻ യോഗം ചേരുമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ചെന്നൈയിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.
രാജ്യത്ത് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായിരുന്നു നായിഡു- സ്റ്റാലിൻ കൂടി കാഴ്ച. ആൾവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിൽ നടന്ന ചർച്ച ഒരു മണിക്കൂർ നീണ്ടു. സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്നും തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർക്കുകയാണ് ലക്ഷ്യമെന്നും ഡി.എം.കെ ഉയർത്തിയ നയമാണ് ദേശീയ തലത്തിൽ പ്രാവർത്തികമാകുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
സഖ്യത്തിന്റെ നേതാവ് താനല്ലെന്നും ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാര സാമി എന്നിവരുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.