മോദിയെ ജീവനോടെ കത്തിക്കാന്‍ നേരമായെന്ന് മുന്‍ മന്ത്രി
|നോട്ട് നിരോധനത്തിന് ശേഷം പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ നരേന്ദ്ര മോദി നമ്മളോട് ആവശ്യപ്പെട്ടത് 50 ദിവസമാണ്. ഈ പ്രതിസന്ധിയെ അതിജീവിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തന്നെ ജീവനോടെ കത്തിക്കാനും മോദി
മോദിയെ ജീവനോടെ കത്തിക്കാൻ നേരമായെന്ന് തോന്നുന്നുവെന്ന് കർണാടക കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ടി.ബി ജയചന്ദ്ര. നോട്ട് അസാധുവാക്കലിന്‍റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ യോഗത്തിനിടെയാണ് മോദിക്കെതിരായ ജയചന്ദ്രയുടെ വിവാദ പരാമർശം.
''നോട്ട് നിരോധനത്തിന് ശേഷം ഉടലെടുത്ത പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ നരേന്ദ്ര മോദി നമ്മളോട് ആവശ്യപ്പെട്ടത് 50 ദിവസമാണ്. ഈ പ്രതിസന്ധിയെ അതിജീവിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തന്നെ ജീവനോടെ കത്തിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എനിക്ക് തോന്നുന്നത്, ആ സമയം വന്നുവെന്നാണ്. മോദിയെ ജീവനോടെ കത്തിക്കാനുള്ള സമയമായെന്ന് കരുതുന്നു. നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികത്തിലും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളെ അതിജീവിക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടില്ല.'' - ജയചന്ദ്ര പറഞ്ഞു. ഇതിനിടെ വിവാദ പ്രസ്താവനയിൽ ജയചന്ദ്ര മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.