ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രാജസ്ഥാനില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുന്നു
|ഭരണവിരുദ്ധ വികാരം മറികടക്കുന്നതിനായി നിരവധി സിറ്റിങ് എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി സുരേന്ദ്രഗോയല്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു.
രാജസ്ഥാനില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച ബി.ജെ.പിക്ക് തിരിച്ചടി. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി സുരേന്ദ്രഗോയല്‍ ബി.ജെ.പിയില്‍ നിന്ന് അംഗത്വം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. ഭരണവിരുദ്ധ വികാരം മറികടക്കുന്നതിനായി നിരവധി സിറ്റിങ് എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചിരുന്നു.
രാജസ്ഥാനില്‍ കടുത്ത ഭരണവിരുദ്ധ വികാരം നേരിടുന്ന ബി.ജെ.പി അത് മറികടക്കാന്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ തിരിച്ചടിയായത്. മന്ത്രിമാരായ സുരേന്ദ്രഗോയലിനും നന്ദ് ലാല്‍ മീനക്കും ടിക്കറ്റ് നല്‍കേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ നന്ദ് ലാല്‍ മീനയുടെ മകന് പകരം സീറ്റ് നല്‍കി.. മന്ത്രിമാരെ കൂടാതെ നിരവധി സിറ്റിങ്ങ് എംഎല്‍എമാര്‍ക്കും ഇത്തവണ സീറ്റ് ലഭിച്ചിട്ടില്ല.
തന്നെ ഒഴിവാക്കിയതിനെ തുടര്‍ന്ന് രാജിവെക്കാനാണ് തീരുമാനമെന്ന് സുരേന്ദ്രഗോയല്‍ അറിയിച്ചു. വസുന്ധര രാജെ മന്ത്രിസഭയിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു സുരേന്ദ്രഗോയല്‍. പാലി ജില്ലയിലെ ജയ്തരണ്‍ നിയമസഭ മണ്ഡലത്തില്‍ നിന്ന് ആറ് തവണ വിജയിച്ച ഗോയലിന് പകരം ഇത്തവണ അവിനാശ് ഗെഹ്‌ലോട്ടിനെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് രാജസ്ഥാന്‍ ബി.ജെ.പി പ്രസിഡന്‍റ് മദന്‍ലാല്‍ സൈനിക്ക് അദ്ദേഹം കൈമാറി.
ये à¤à¥€ पà¥�ें- സീറ്റില്ല, രാജസ്ഥാനില്‍ ബി.ജെ.പി മന്ത്രി രാജിവെച്ചു
ये à¤à¥€ पà¥�ें- രാജസ്ഥാന്‍ ബിജെപിയില്‍ കലഹം രൂക്ഷമാകുന്നു; വസുന്ധരയെ തഴഞ്ഞ് അമിത് ഷാ
നിലവില്‍ എംഎല്‍എമാരായിട്ടുള്ള 85 പേരെ നിലനിര്‍ത്തിയപ്പോള്‍ 26 പേരെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിത്തത്തില്‍ നിന്ന് ഒഴിവാക്കിയത്. 25 പുതുമുഖങ്ങള്‍ക്ക് പകരം അവസരം നല്‍കിയിട്ടുണ്ട്. ആകെ ഇരുനൂറ് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 131 അംഗ സ്ഥാനാര്‍ത്ഥിപട്ടികയാണ് ബി.ജെ.പി ആദ്യഘട്ടത്തില്‍ പുറത്ത് വിട്ടത്.
ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന സര്‍വേ ഫലങ്ങളിലെല്ലാം ഭരണവിരുദ്ധ വികാരമാണ് പ്രധാന കാരണമായി എടുത്ത് കാണിക്കുന്നത്.