India
ഗെയിമിനടിമയായ മകനില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി; പതിനാല് വയസുകാരന്‍  ആത്മഹത്യ ചെയ്തു
India

ഗെയിമിനടിമയായ മകനില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി; പതിനാല് വയസുകാരന്‍  ആത്മഹത്യ ചെയ്തു

Web Desk
|
15 Nov 2018 1:45 AM GMT

ഗെയിമുകള്‍ക്കടിമയായ പതിനാല് വയസുകാരനില്‍ നിന്നും അമ്മ ഫോണ്‍ പിടിച്ചു വാങ്ങിയതില്‍ പ്രതിഷേധിച്ച് മകന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ക്രിഷ് സുനില്‍ ലുനാവത് എന്ന ബാലന്‍ ദിവസവും മണിക്കൂറുകളാണ് ഗെയിം കളിക്കാനായി മാത്രം ചിലവഴിക്കുന്നത്. മൂത്ത സഹോദരിയും അമ്മയും മാത്രമുള്ള വീട്ടില്‍ ഗെയിം കളിക്കുന്നതിന് മാത്രമായി കഴിഞ്ഞ ഒരു വര്‍ഷമായി സ്ക്കൂളില്‍ പോകുന്നത് ക്രിഷ് നിര്‍ത്തിയിരിക്കുകയായിരുന്നു.

അമ്മയും മൂത്ത സഹോദരിയും ജോലിക്ക് പോകുന്ന മുഴു സമയവും ക്രിഷ് ഗെയിം കളിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈയടുത്താണ് ഗെയിം കളിക്കാനായി പുതിയ പ്ലേ സ്റ്റേഷന്‍ വാങ്ങി തരണമെന്ന് അമ്മയോട് ക്രിഷ് പറഞ്ഞത്. അതിനിടയില്‍ ബുധനാഴ്ച മുബൈയിലേക്ക് പോകാനിരുന്ന അമ്മ യാത്രയാവശ്യാര്‍ത്ഥം ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ടു. തിരികെ തരാന്‍ വിസമ്മതിച്ച ക്രിഷില്‍ നിന്നും അമ്മ ഫോണ്‍ പിന്നീട് ബലം പ്രയോഗിച്ച് വാങ്ങുകയായിരുന്നു.

ഇതില്‍ അസ്വസ്ഥനായ ക്രിഷ് പിന്നീട് വീട്ടിലെ ബെഡ് ഷീറ്റുപയോഗിച്ച് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ സഹോദരിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ച പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Similar Posts