ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ ഏഴ് തീരദേശജില്ലകളെ ബാധിയ്ക്കും
|നിലവിലെ കണക്കുകള്‍ വച്ച് 60 മുതല്‍ 80 കിമീ വേഗതയിലാണ് കാറ്റുണ്ടാവുക. എന്നാല്‍, നൂറ് കിമി വരെ വേഗത വര്‍ധിയ്ക്കാനും സാധ്യയുണ്ട്.
ഗജ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലകളിലേയ്ക്ക് എത്തുന്നു. 15ന് ഉച്ചയ്ക്കു ശേഷമായിരിയ്ക്കും ഏഴുജില്ലകളില്‍ ചുഴലിക്കാറ്റ് വീശുക. കടലൂര്‍, പാമ്പന്‍ മേഖലയിലാണ് ആദ്യം കാറ്റെത്തുക. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളെക്കാള്‍ കാറ്റിന്റെ വേഗത കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആന്‍ഡമാന്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്തേയ്ക്ക് എത്തുന്നത്. നിലവില്‍ നാഗപട്ടണത്തു നിന്നും 790 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. കഴിഞ്ഞ 24 മണിക്കൂറായി ഒരേ സ്ഥലത്ത് നിലകൊണ്ട കാറ്റ്, ഇന്നലെ മുതല്‍ നീങ്ങി തുടങ്ങി. ഇന്നലത്തെ കണക്കുകള്‍ പ്രകാരം മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗത്തിലാണ് നിലവില്‍ കാറ്റ് നീങ്ങുന്നത്.
ये à¤à¥€ पà¥�ें- ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; കേരളത്തിനും ജാഗ്രതാ നിര്‍ദേശം
കാരയ്ക്കല്‍, പുതുക്കോട്ട, തഞ്ചാവൂര്‍, കടലൂര്‍, നാഗപട്ടണം, രാമനാഥപുരം, തിരുവാരൂര്‍ ജില്ലകളിലാണ് ചുഴലിക്കാറ്റ് വീശുക. നിലവിലെ കണക്കുകള്‍ വച്ച് 60 മുതല്‍ 80 കിമീ വേഗതയിലാണ് കാറ്റുണ്ടാവുക. എന്നാല്‍, നൂറ് കിമി വരെ വേഗത വര്‍ധിയ്ക്കാനും സാധ്യയുണ്ട്. 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഈ മേഖലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ചെന്നൈയില്‍ മിതമായ മഴയായിരിയ്ക്കും ഉണ്ടാവുക. മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.