India
റഫാല്‍ കരാര്‍; കേന്ദ്രസര്‍ക്കാര്‍  കൂടുതല്‍ പ്രതിരോധത്തില്‍
India

റഫാല്‍ കരാര്‍; കേന്ദ്രസര്‍ക്കാര്‍  കൂടുതല്‍ പ്രതിരോധത്തില്‍

Web Desk
|
15 Nov 2018 10:39 AM GMT

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ റഫാല്‍ വിവാദവുമായിബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റക്കെട്ടായി അണിനിരത്തുമെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കി.

റഫാല്‍ വിമാനങ്ങള്‍‌ ലഭ്യമാക്കും എന്ന കാര്യത്തില്‍ ഫ്രാന്‍സ് ഉറപ്പ് നല്‍കിയില്ലെന്ന് സുപ്രീംകോടതിയില്‍ വെളിപ്പെടുത്തേണ്ടി വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ റഫാല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റക്കെട്ടായി അണിനിരത്തുമെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കി. കരാറില്‍ തര്‍ക്കമുണ്ടായാല്‍ രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ പരിഹരിക്കണം എന്ന വ്യവസ്ഥയും ഒഴിവാക്കിയാണ് മോദീ സര്‍ക്കാര്‍ പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

36 റഫാല്‍ വിമാനങ്ങളും അനുബന്ധ സേവനങ്ങളും ഇന്ത്യക്ക് നല്‍കണമെന്നാണ് മോദി സര്‍ക്കര്‍ ഫ്രാന്‍സുമായുള്ള കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പക്ഷേ ഈ വ്യവസ്ഥ ഫ്രാന്‍സ് പാലിക്കും എന്നതിന് ഒരു ഉറപ്പുമില്ല. അഥവാ ഇതു സംബന്ധിച്ച സോവറിന്‍ ഗ്യാരണ്ടി ഒദ്യോഗികമായി ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കിയിട്ടില്ല‍. ഫ്രഞ്ച് പ്രധാന മന്ത്രിയുടെ കത്ത് മാത്രമാണ് ഇക്കാര്യത്തില്‍ ഉള്ളത് എന്നാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയത്. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറില്‍ സോവറിന്‍ ഗ്യാരണ്ടി നിര്‍ബന്ധമാണ് എന്ന് നിയമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഗ്യാരണ്ടി നല്‍കാനാകില്ലെന്ന ഫ്രാന്‍സിന്‍റ നിലപാടിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.

ये भी पà¥�ें- റഫാല്‍ കരാറില്‍ കേന്ദ്രത്തോട് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി

ഇതിന് പുറമെ കരാറില്‍ തര്‍ക്കമുണ്ടായാല്‍ സര്‍ക്കാരുകള്‍ തമ്മില്‍ പരിഹരിക്കണം എന്ന വ്യവസ്ഥക്ക് പകരം, ഇന്ത്യന്‍ സര്‍ക്കാരും ഫ്രഞ്ച് കമ്പനിയായ ദാസോയും തമ്മില്‍ പരിഹരിക്കുക എന്ന വ്യവസ്ഥയാണ് കരാറില്‍ ഉള്ളത്. ഇത്തരം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാതലത്തില്‍ കൂടിയാണ് പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് സര്‍ക്കാരിനെതിരെ നീക്കം ശക്തമാക്കാന്‍ കോണ്‍ഗ്രസ്സ് ഒരുങ്ങുന്നത്.

ये भी पà¥�ें- റഫാല്‍ ഇടപാട്;ദസോ സി.ഇ.ഒ കള്ളം പറയുന്നു,പ്രധാനമന്ത്രി ഒന്നാം പ്രതിയെന്ന് രാഹുല്‍ ഗാന്ധി

കരാറില്‍ അഴിമതി ഉണ്ടെന്ന ആരോപണം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നലെ വാദം പൂര്‍‌ത്തിയാക്കി വിധി പറയാന്‍‌ മാറ്റിയിരുന്നു.

Similar Posts