India
കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആംനസ്റ്റി ഇന്ത്യ
India

കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആംനസ്റ്റി ഇന്ത്യ

Web Desk
|
16 Nov 2018 4:02 AM GMT

അന്വേഷണ രേഖകൾ തങ്ങൾക്ക് ലഭ്യമാക്കാത്ത സാഹചര്യം നിലനിൽക്കേയാണ് മാധ്യമങ്ങൾക്ക് ഇവ ചോർത്തി നൽകിയിരിക്കുന്നതെന്ന് ആംനസ്റ്റി പറയുന്നു.

കേസ് ഫയലുകളും, രേഖകളും മാധ്യമങ്ങൾക്ക് ചോർത്തി നൽകികൊണ്ട് കേന്ദ്രം ബോധപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ആംനസ്റ്റി ഇന്ത്യ. വിദേശത്ത് നിന്നും സംഭാവന കെെപറ്റിയതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ‍ഡിപ്പാർട്ട്മെന്റ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണ രേഖകളുടെ അടര്‍ത്തിയെടുത്ത ഭാഗങ്ങളാണ് ചോർത്തി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് സംഘടന പറഞ്ഞു.

സംഘടനക്കെതിരെ ഇത് വരെയുേം കുറ്റം കണ്ടെത്താൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. കേസുണ്ടങ്കിൽ അത് കോടതി വഴി നേരിടുന്നതിന് പകരം, മാധ്യമങ്ങൾക്ക് വക്രീകരിച്ച അന്വേഷണ രേഖകൾ ചോർത്തി നൽകുകയാണ് ചെയ്യുന്നത്. ആംനസ്റ്റിയെ കുറിച്ച് വ്യാജ ആരോപണങ്ങൾ ഉയർത്തി അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ആരോപണത്തോട് എൻഫോഴ്സ്മെന്റ് വിഭാ
ഗം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറ്റവും ഒടുവിലായി ആംനസ്റ്റിയുടെ ബം
ഗളുരു ഓഫീസിൽ എൻഫോഴ്സമെന്റ് റെയ്ഡ് നടത്തിയിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നു എന്ന കാരണം പറഞ്ഞ് കഴിഞ്ഞ രണ്ടു വർഷമായി ആംനസ്റ്റി നിരീക്ഷണത്തിലാണ്. എന്നാൽ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെെന്ന് ആംനസ്റ്റി പറയുന്നു.

അന്വേഷണ രേഖകൾ തങ്ങൾക്ക് ലഭ്യമാക്കാത്ത സാഹചര്യം നിലനിൽക്കേയാണ് മാധ്യമങ്ങൾക്ക് ഇവ ചോർത്തി നൽകിയിരിക്കുന്നത്. ഇതിൽ അന്വേഷണം നടക്കേണ്ടതുണ്ട്. നിയമ ലംഘനത്തിന്റെ പേരിൽ ആംനസ്റ്റിയുടെ ഓഫീസിൽ കയറി ഇറങ്ങിയ അന്വേഷണ ഉദ്യോ
ഗസ്ഥർക്ക് ഇത് വരേയും ഒന്നും ലഭിച്ചില്ലെന്നും ആംനസ്റ്റി പറഞ്ഞു

Similar Posts