India
ഗള്‍ഫിലേക്കുള്‍പ്പടെ 18 രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
India

ഗള്‍ഫിലേക്കുള്‍പ്പടെ 18 രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

Web Desk
|
17 Nov 2018 4:27 AM GMT

2019 ജനുവരി 1 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക. യാത്രക്ക് 24 മണിക്കൂര്‍ മുമ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം

എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവര്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഗള്‍ഫ് ഉള്‍പ്പെടെ 18 ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കായാണ് പുതിയ നിബന്ധന. വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഗള്‍ഫ് ഉള്‍പ്പടെ 18 ഇസിആര്‍ രാജ്യങ്ങളിലേക്ക് തൊഴിയില്‍ വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാതെ ഇനി യാത്ര അനുവദിക്കില്ല. 2019 ജനുവരി 1 മുതലാണ് നിബന്ധന പ്രാബല്യത്തില്‍ വരിക. യാത്രക്ക് 24 മണിക്കൂര്‍ മുമ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. www.emigrate.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

സൈറ്റില്‍ ഇ.സി.എന്‍.ആര്‍ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഓണ്‍ ലൈന്‍ അപേക്ഷ ഫോം പൂരിപ്പിക്കാം. മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഒ.ടി.പി ടൈപ്പ് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. പത്താം ക്ലാസ് പഠനം പൂര്‍ത്തിയായ എല്ലാവരും നോണ്‍ ഇ.സി.ആര്‍ വിഭാഗത്തില്‍പെടും. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കാത്തവര്‍ പ്രോട്ടക്ഷന്‍ ഓഫ് എമിഗ്രന്‍സിന്റെ സര്‍ട്ടിഫിക്കറ്റ് നേടണം.

അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈയ്ന്‍, ഇന്തോനേഷ്യ, ഇറാഖ്, കുവൈത്ത്, ജോര്‍ദാന്‍, ലെബനന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗദി, സുഡാന്‍, സൗത്ത് സുഡാന്‍, സിറിയ, തായ്‌ലന്‍ഡ്, യു.എ.ഇ, യെമന്‍ എന്നിവയാണ് ഇ.സി.ആര്‍ രാജ്യങ്ങള്‍. 2017 ഡിസംബര്‍ മുതല്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കി വിജയകരമായ സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Related Tags :
Similar Posts